നോക്കിയ 6 അടുത്ത ബുധൻ മുതൽ

Updated on 17-Aug-2017
HIGHLIGHTS

ആമസോണിൽ നിന്നും വാങ്ങിക്കാം

 

നോക്കിയായുടെ നമ്മൾ എല്ലാവരും കാത്തിരുന്ന ഒരു സ്മാർട്ട് മോഡലാണ് നോക്കിയ 6 .ആഗസ്റ്റ് മാസം 23 തീയതി ഇതിന്റെ ബുക്കിംഗ് വീണ്ടും, ആരംഭിക്കുന്നു .സെപ്റ്റംബറിൽ ഈ സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് ലഭിക്കുന്നു .5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലെയുമായാണെത്തുന്നത്. ഈ ഫോണിന്റെ സ്ക്രീനിനു ഗൊറില്ല ഗ്ളാസ് 3 സംരക്ഷണമേകുന്നു. 3 ജിബി റാമും,അഡ്രീനോ 505 ജിപിയുവിന്റെ പിന്തുണയുമുള്ള ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത് 1.4 ജിഗാഹെർട്സ് സ്നാപ്ഡ്രാഗൺ 430 ഒക്ട കോർ പ്രോസസറാണ്. 

ആൻഡ്രോയിഡ് 7.1.1 നൗഗട്ട് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ഫോൺ 16 എംപി ക്യാമറ, എഫ് / 2.0, ഡ്യുവൽ ടോൺ എൽഇഡി ഫ്ളാഷ് പ്രത്യേകതയുള്ള പ്രധാന ക്യാമറയ്ക്കും  8 എംപി സെൽഫി ഷൂട്ടറിനുമൊപ്പമാണെത്തുന്നത്. 3000 എംഎഎച്ച് ബാറ്ററിയും ഫിംഗർപ്രിന്റ് സ്കാനറുമുള്ള ഈ ഇരട്ട സിം 4  ജി ഫോണിന് VoLTE,ബ്ലൂടൂത്ത് 4.1, വൈഫൈ, എൻഎഫ്സി പിന്തുണയുമുണ്ട്.

Motorola Pulse Max 969 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :