16 മെഗാപിക്സൽ ക്യാമറയിൽ Nokia 6 എഡിഷൻ (2018) എത്തുന്നു

Updated on 26-Feb-2018
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ നോക്കിയ 6 (2017 ) എഡിഷൻ ലഭ്യമാണ്

കഴിഞ്ഞ വർഷം നോക്കിയ പുറത്തിറക്കിയ ഒരു മോഡലായിരുന്നു നോക്കിയ 6 .എന്നാൽ 2018 ൽ അതിന്റെ പുതിയ അപ്പ്ഡേറ്റഡ് വേർഷൻ പുറത്തിറക്കുന്നു .അതിന്റെ പ്രോസസറിലും ,ഓഎസിലും മാത്രമാണ് വെത്യാസം വരുത്തിയിരിക്കുന്നത് .

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് 2018 എഡിഷൻ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2.2GHz octa-core Qualcomm Snapdragon 630 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

Android 7.1.1 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം . Android Oreoലേക്ക് അപ്ഡേറ്റ് ചെയ്യുവാനും സാധിക്കുന്നു .16 മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനുള്ളത് .3,000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . എന്നാൽ ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നോക്കിയ 6  2017 എഡിഷൻ വാങ്ങിക്കാവുന്നതാണ് .

വില 16999 രൂപയാണ് .എന്നാൽ ഈ മോഡൽ വാങ്ങിക്കുന്നതിനു മുൻപ് ഷവോമി റെഡ്മി നോട്ട് 5 പ്രൊ ,Mi A1 ,ഹുവാവെ ഹോണർ 9 ലൈറ്റ് ,ഹോണർ 9ഐ കൂടാതെ moto g5 s plus എന്നി മോഡലുകൾകൂടി നോക്കുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :