നോക്കിയ 6 (2018) എഡിഷൻ പുറത്തിറക്കി ,വില 16,999 രൂപ മുതൽ

നോക്കിയ 6 (2018) എഡിഷൻ പുറത്തിറക്കി ,വില 16,999 രൂപ മുതൽ
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ

കഴിഞ്ഞ വർഷമാണ് നോക്കിയ അവരുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ നോക്കിയ 6 2017 എഡിഷൻ പുറത്തിറക്കിയത് .3 ജിബിയുടെ റാംമ്മിലും കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് ഈ മോഡൽ പുറത്തിറക്കിയത് .എന്നാൽ ഈ വർഷം ഇതിന്റെ അപ്പ്ഡേറ്റഡ് വേർഷൻ പുറത്തിറക്കിയിരിക്കുന്നു .

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും മെയ് 13 മുതൽ ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നോക്കിയ 6 2017 എഡിഷൻ പുതിയതായി പുറത്തിറക്കിയപ്പോൾ നോക്കിയ 6 2018 ആയിമാറി .3 ജിബിയുടെ റാംമ്മിനു പകരം 4 ജിബിയുടെ റാം  നൽകിയിരിക്കുന്നു .ഇന്റെർണൽ സ്റ്റോറേജ് 64 ജിബിയായി വർദ്ധിപ്പിച്ചിരുന്നു .

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് 2018 എഡിഷൻ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2.2GHz octa-core Qualcomm Snapdragon 630 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

Android 7.1.1 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം . Android Oreoലേക്ക് അപ്ഡേറ്റ് ചെയ്യുവാനും സാധിക്കുന്നു .16 മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനുള്ളത് .3,000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . 4G VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ഭാരം 172 gms ആണ് .

കൂടാതെ നോക്കിയ 6.1 2018 എഡിഷൻ മോഡലുകളും ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .എന്നാൽ ഈ രണ്ടു മോഡലുകളും ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ പഴയ വേർഷൻ ലഭ്യമാകുന്നതാണു് .12999 രൂപമുതൽ നിങ്ങൾക്ക് നോക്കിയ 2017 എഡിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .

എന്നാൽ പുതിയ നോക്കിയ മോഡലുകൾക്കൊപ്പം എയർടെൽ ഉപഭോതാക്കൾക്കായി നൽകുന്ന 2000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാകുന്നതാണു് .നോ കോസ്റ്റ് EMI ലൂടെ ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .16999 രൂപമുതൽ 18999 രൂപവരെയാണ് ഇതിൻെറ വിപണിയിലെ വിലവരുന്നത് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo