കുറഞ്ഞ ചിലവിൽ നോക്കിയ മോഡലുകൾ എത്തുന്നു

കുറഞ്ഞ ചിലവിൽ നോക്കിയ മോഡലുകൾ  എത്തുന്നു
HIGHLIGHTS

നോക്കിയ 1 എത്തുന്നു ,വില 5500 രൂപ ?

  4.5-ഇഞ്ചിന്റെ  FWVGA  ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത്  .കൂടാതെ 480×854 പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴചവെക്കുന്നുണ്ട് .ഇതിന്റെ ഡിസ്പ്ലേ ആവറേജ് മാത്രമാണ് എന്നുതന്നെ പറയാം .ഇതിന്റെ വിപണിയിലെ ഏകദേശ വില 5500 രൂപയ്ക്ക് അടുത്താണ് . 

Mediatek MT6737M ക്വാഡ് കോർ പ്രോസസറിലാണ് ഇതിന്റെ പ്രോസസ്സർ പ്രവർത്തിക്കുന്നത് .കൂടാതെ ഈ ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണിൽ ഉപയോഗിച്ചിരിക്കുന്ന ഓ എസ് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് 8 .1 ആണ് .

ഇത് നോക്കിയ 1 നെ സംബന്ധിച്ചടത്തോളം ഒരു നേട്ടംതന്നെയാണ് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 1 ജിബിയുടെ റാം ആണ് നോക്കിയ 1 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

128 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .നോക്കിയ 1 മോഡലുകളുടെ ക്യാമറകളും ആവറേജ് മാത്രമാണ് നൽകിയിരിക്കുന്നത് .5 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 2 മെഗാപിക്സലിന്റെ മുൻ ക്യാമറകളുമാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2150mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ കാഴ്ചവെക്കുന്നത് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo