നോക്കിയ 8 Sirocco,നോക്കിയ 7 പ്ലസ് മോഡലുകൾ ഈ മാസം മുതൽ ,വില 49,999 വരെ

Updated on 04-Apr-2018
HIGHLIGHTS

വിപണി കീഴടക്കാൻ നോക്കിയായുടെ സ്മാർട്ട് ഫോണുകൾ എത്തുന്നു

 

നോക്കിയായുടെ രണ്ടു പുതിയ സ്മാർട്ട് ഫോണുകൾ ഈ മാസം ഇന്ത്യൻ വിപണിയിൽ എത്തുന്നു .നോക്കിയ 7 പ്ലസ് കൂടാതെ നോക്കിയ 8 Sirocco മോഡലുകളാണ് ഈ മാസം അവസാനം ഓൺലൈൻ ഷോപ്പിങ്  വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ എത്തുന്നത് .ഏപ്രിൽ 20 മുതൽ ഇതിന്റെ പ്രീ ബുക്കിങ് ഇന്ത്യയിൽ ആരംഭിക്കുന്നതാണ് .25,999 രൂപമുതൽ 49999 രൂപവരെയാണ് വില .അതുപോലെതന്നെ നോക്കിയ 6 (2018 )എഡിഷനും ഈ മാസം മുതൽ ലഭിക്കുന്നതാണ് .

നോക്കിയ 8 Sirocco

5.5 ഇഞ്ചിന്റെ QHD  ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .1440×2560 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .Qualcomm Snapdragon 835പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .6 ജിബിയുടെ റാം മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .

12 +13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .Android 8.0ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .3260mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

നോക്കിയ 7 പ്ലസ് 

6 ഇഞ്ചിന്റെ  FHD+ നോക്കിയ 7 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ 18 .9 ഡിസ്പ്ലേ റെഷിയോ ഇത് കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകളുടെ ആന്തരിക സവിശേഷതകളാണ് .

Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .12 + 13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .Android Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .31,700 രൂപയ്ക്ക് അടുത്താണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് .

നോക്കിയ 6 (2018 )

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് 2018 എഡിഷൻ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2.2GHz octa-core Qualcomm Snapdragon 630 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

Android 7.1.1 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം . Android Oreoലേക്ക് അപ്ഡേറ്റ് ചെയ്യുവാനും സാധിക്കുന്നു .16 മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനുള്ളത് .3,000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :