നോക്കിയയുടെ പുതിയ ടാബ്‌ലറ്റുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .നോക്കിയയുടെ Nokia T20 എന്ന ടാബ്ലെറ്റുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ ടാബ്ലെറ്റിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .8,200mAhന്റെ ബാറ്ററിയിൽ ആണ് നോക്കിയയുടെ ഈ പുതിയ ടാബ്ലെറ്റുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ വില നോക്കുകയാണെങ്കിൽ EUR 199 (ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 17000 രൂപയ്ക്ക് അടുത്തുവരും .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 10.4 ഇഞ്ചിന്റെ 2K ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 2,000×1,200 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ടാബ്‌ലറ്റുകൾ octa-core Unisoc T610 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 3 ജിബിയുടെ റാം കൂടാതെ 4ജിബിയുടെ റാം & 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറയിലേക്ക് വരുകയാണെങ്കിൽ 8 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഈ ടാബ്ലെറ്റുകൾക്ക് നൽകിയിരിക്കുന്നത് .
ഈ ടാബ്ലെറ്റിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .8,200mAhന്റെ ബാറ്ററിയിൽ ആണ് നോക്കിയയുടെ ഈ പുതിയ ടാബ്ലെറ്റുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ വില നോക്കുകയാണെങ്കിൽ EUR 199 (ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 17000 രൂപയ്ക്ക് അടുത്തുവരും .