നോക്കിയ C 1 സെപ്റ്റംബർ 7 മുതൽ ലോകവിപണിയിൽ വരുമെന്ന് സൂചന

Updated on 08-Aug-2016
HIGHLIGHTS

12,999 രൂപയ്ക്ക് നോക്കിയ സ്മാർട്ട് ഫോണുകൾ എത്തുമെന്ന് സൂചന

ഒരു വലിയ ഇടവേളയ്ക്ക് ശേഷം നോക്കിയ തിരിച്ചു വരുന്നു .നോക്കിയായുടെ ഏറ്റവും പുതിയ മോഡലായ സി 1 ആണ് സെപ്‌റ്റംബറിൽ എത്തുമെന്ന് കരുതുന്നു .മികച്ച സവിഷേതകളാണ് ഇതിനു നൽകിയിരിക്കുന്നത് .മൈക്രോ സോഫ്റ്റുമായുള്ള കരാർ കഴിഞ്ഞതിനെ തുടർന്നാണ് ഇപ്പോൾ നോക്കിയ സ്വന്തം സ്മാർട്ട് ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നത് .

നോക്കിയ സി 1 5 ഇഞ്ച് ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് ഉള്ളത് .1.4 GHz Octa Core പ്രൊസസർ ആണ് ഇതിനുള്ളത് .2 ജിബിയുടെ റാം ,൩൨ ജിബിയുടെ ഇന്റെര്ണല് മെമ്മറിയും ഇതിനുണ്ട് .128 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കാം .1920×1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേക്ക് നൽകിയിരിക്കുന്നത് .

ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഡിജിറ്റൽ സൂമിങ് സംവിധാനത്തോടെയാണ് ഇതിന്റെ ക്യാമറ നിർമിച്ചിരിക്കുന്നത് .3000 mAh ന്റെ മികച്ച ബാറ്ററി ലൈഫും ഇത് കച്ചവെക്കുന്നുണ്ട് .നോക്കിയയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ലോകവിപണി മുഴുവനും .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :