ഒരു കാലത്ത് ലോകത്തെ മൊബൈൽ ഫോൺ രംഗത്തെ പുലികുട്ടികൾ ആയിരുന്നു നോകിയ . ഈ കമ്പനി പിടിച്ചു നിൽക്കാനാവാതെയാണ് മൈക്രോ സോഫ്റ്റിന് വിറ്റ് തടി രക്ഷിച്ചത്. അന്ന് മൈക്രോ സോഫ്റ്റുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് 2016 അവസാനം വരെ മൊബൈൽ ഫോണുകൾ ഉണ്ടാക്കാനോ വില്‍ക്കാനോ കഴിയില്ല. എന്നാൽ ഈ കരാർ തീരുന്നതോടെ സി.വൺ എന്ന മോഡലോടെ രംഗത്തെത്താനാണ് നോക്കിയയുടെ തീരുമാനം.മൈക്രോസോഫ്റ്റ് ഏറ്റെടുത്തതോടെ നോക്കിയയുഗം അവസാനിച്ചു എന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ പൂർവ്വാധികം ശക്തിയോടെ വിപണിയിൽ സ്ഥാനം പിടിക്കാനായി ഒരുങ്ങുകയാണ് നോക്കിയ. ഫോൺ നിർമ്മാതകൾ കമ്പനിയായ നോക്കിയയെ മൈക്രോസോഫ്റ്റ് കൈക്കലാക്കിയതോടെയാണ് ആ പേരു മാഞ്ഞുപോയത്. ഇപ്പോൾ തങ്ങളുടെ ബ്രാൻഡ് നാമം മറ്റൊരു കമ്പനിക്ക് വിറ്റിരിക്കുകയാണ് നോക്കിയ.
നോക്കിയയുടെ രണ്ടാം ജന്മത്തിൽ അവരുടെ പുതിയ സ്മാർട്ട് ഫോൺ വിപണനത്തിന് ഒരുങ്ങുകയാണ്. അഞ്ചിഞ്ച് 1080പി ഡിസ്പ്ലേയും 2ജിബി റാമ്മുമായാണ് നോക്കിയ സി-1 എത്തുന്നത്. ആൻഡ്രോയിട് 6.0 മാർഷ്മല്ലൊയിലാണ് ഇത് പ്രവർത്തിക്കുന്നത്. കൂടാതെ 8 മെഗാപിക്സൽ ഫ്ലാഷോടുകൂടിയ പിൻക്യാമറയും, 5 മെഗാപിക്സൽ മുൻക്യാമറയും സി-1ന്റെ മറ്റു സവിശേഷങ്ങളാണ്.Nokia C1 എന്നാണ് പുതിയ കമ്പനി നോക്കിയയ്ക്കായി നിര്‍മ്മിച്ചു നല്‍കുന്ന ഫോണിന്റെ പേര്. മുമ്പ് എക്‌സ് സീരീസിലെ ചില ഫോണുകള്‍ ആന്‍ഡ്രോയ്ഡ് ആപ്പുകൾ ഉപയോഗക്കാനുതകുന്ന തരത്തിൽ നോക്കിയ പുറത്തിറക്കിയിരുന്നെങ്കിലും ആദ്യമായാണ് പൂർണ്ണമായും ആന്‍ഡ്രോയ്ഡിനെ കൂട്ടുപിടിക്കുന്നത്.