2018 ൽ നോക്കിയ സ്മാർട്ട് ഫോണുകൾ മികച്ച വാണിജ്യം തന്നെയാണ് ഇന്ത്യൻ വിപണിയിൽ കാഴ്ചവെച്ചത് .2019 ൽ പുതിയ സ്മാർട്ട് ഫോണുകളുമായി നോക്കിയ എത്തുന്നു .നോക്കിയ 9 സ്മാർട്ട് ഫോണുകളാണ് ഈ വർഷം ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് . എടുത്തുപറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയും കൂടാതെ ക്യാമറകളും ആണ് .പെന്റാ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ എത്തുന്നത്.
കൂടാതെ ചാർജിങിലും മികവ് പുലർത്തിതന്നെയാണ് നോക്കിയ 9 സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .ഇപ്പോൾ ഇവിടെ നിന്നും നോക്കിയ 9 സ്മാർട്ട് ഫോണുകളുടെ പ്രോമോ വീഡിയോ കാണാവുന്നതാണ് .ഫെബ്രുവരിയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ഇത് പുറത്തിറക്കുന്നു.എന്നാൽ ഇതിനോടൊപ്പം തന്നെ നോക്കിയ മറ്റു മൂന്നു സ്മാർട്ട് ഫോണുകൾകൂടി പുറത്തിറക്കുന്നുണ്ട് .നോക്കിയ 4.2 ,നോക്കിയ 3.2 കൂടാതെ നോക്കിയ 1 പ്ലസ് എന്നി സ്മാർട്ട് ഫോണുകളാണ് എത്തുന്നത് .
നോക്കിയ 9 ;ഡിസ്‌പ്ലേയിൽ മികവുകാട്ടിയാണ് നോക്കിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് .5.99 ഇഞ്ചിന്റെ ഫുൾ വ്യൂ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 2K റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .18:9 ആസ്പെക്റ്റ് റെഷിയോയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .മികച്ച പെർഫോമൻസ് തന്നെയാണ് നോക്കിയ 9 സ്മാർട്ട് ഫോണുകളും കാഴ്ചവെക്കുന്നത് .6 ജിബിയുടെ റാംമ്മിലാണു ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .
സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ Snapdragon 845 പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .ഒരു മികച്ച സ്മാർട്ട് ഫോണിനുവേണ്ട എല്ലാം തന്നെ ഈ നോക്കിയ 9 സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ഫെബ്രുവരി 24 മുതലാണ് MWC ആരംഭിക്കുന്നത് .MWC 2019 ൽ തന്നെ നോക്കിയ 9 സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം