The Boring Phone: നോക്കിയ നിർമാതാക്കളുടെ ബോറിങ് ഫോൺ! ഈ Feature Flip ഫോൺ അങ്ങനെയൊന്നും വാങ്ങാനാകില്ല| TECH NEWS

Updated on 19-Apr-2024
HIGHLIGHTS

നോക്കിയ നിർമാതാക്കളിൽ നിന്നും The Boring Phone ഇതാ...

HMD Global അവതരിപ്പിക്കുന്ന പുതിയ ഫോൺ ഫീച്ചർ ഫോണാണ്

നോക്കെത്താ ദൂരത്തിലെ കറുത്ത കണ്ണട പോലെ എല്ലാം ട്രാൻസ്പെരന്റ്!

The Boring Phone ഫ്ലിപ് ഫോണുമായി Nokia ഫോണുകളുടെ നിർമാതാക്കൾ. പേരുകേട്ട് അമ്പരക്കേണ്ട, പേരിൽ മാത്രമാണ് ബോറിങ്. ആള് ശരിക്കും കുറച്ച് വ്യത്യസ്തനാണ്. സ്മാർട്ഫോണുകളുടെ വിപ്ലവ കാലത്തിൽ HMD Global അവതരിപ്പിക്കുന്നത് ഫീച്ചർ ഫോണാണ്.

The Boring Phone

നോക്കിയ നിർമാതാക്കളായ എച്ച്എംഡിയുടെ The Boring Phone ടെക് ലോകം ചർച്ച ചെയ്യുകയാണ്. കാരണം, സോഷ്യൽ മീഡിയയോ, വാട്സആപ്പോ ഒന്നുമില്ലാത്ത ഒരു Feature Flip Phone ആണിത്. എന്നാൽ പെർഫോമൻസിലും ഡിസൈനിലും ഇവൻ നിങ്ങളെ ബോറടിപ്പിക്കില്ല. സിംഗിൾ ചാർജിൽ 20 മണിക്കൂർ വരെ ടോക്ക് ടൈം ലഭിക്കും. ഒരാഴ്ച വരെ സ്റ്റാൻഡ്-ബൈ ടൈം ഈ ഫീച്ചർ ഫോണിൽ ലഭിക്കും.

HMD-യുടെ പുതിയ പോരാളി

HMD-യുടെ The Boring Phone

ഫ്ലിപ്പ് സ്‌ക്രീനുള്ള ലിമിറ്റഡ് എഡിഷൻ ഹാൻഡ്‌സെറ്റ് കമ്പനി പുറത്തിറക്കി. എന്നാൽ ഇത് അങ്ങനെ എല്ലാവർക്കും വാങ്ങാൻ ലഭിക്കില്ല. കാരണം വളരെ കുറച്ച് യൂണിറ്റ് മാത്രമാണ് എച്ച്എംഡി നിർമിക്കുന്നത്. ഹെയ്‌നെകെൻ, ബോഡെഗ എന്നിവയുടെ സഹകരണത്തോടെയാണ് ഫോൺ നിർമിച്ചിരിക്കുന്നത്.

സുതാര്യമായ ഡിസൈനാണ് ഫോണിനെ വ്യത്യസ്തനാക്കുന്നത്. നോക്കെത്താ ദൂരത്തിലെ കറുത്ത കണ്ണട പോലെ ഉള്ളിലുള്ളതെല്ലാം കാണാം. ഫോണിന്റെ പിൻവശവും അകവശവുമെല്ലാം സുതാര്യമായി കാണാനാകും.

ഇതിൽ ഇന്റർനെറ്റ് കണക്ഷനൊന്നും ആക്സസ് ചെയ്യാനാകില്ല. അതുകൊണ്ട് സോഷ്യൽ മീഡിയയോ മറ്റ് മൂന്നാം കക്ഷി ആപ്പുകളോ ഡൗൺലോഡ് ചെയ്യാനാകില്ല. ദി ബോറിങ് ഫോണിനെ കുറിച്ചുള്ള ചില സ്പെഷ്യൽ കാര്യങ്ങൾ നോക്കാം.

ബോറിങ് ഫോൺ വിൽപ്പനയാണ് ത്രില്ലിങ്!

എച്ച്എംഡിയുടെ ദി ബോറിങ് ഫോൺ വാങ്ങാൻ ലഭ്യമാകില്ല. എന്നാലോ giveaway ആയിട്ടായിരിക്കും ഫോൺ വിതരണം ചെയ്യുക. അതായത് ഓഫറുകളായോ ഗിഫ്റ്റായോ ഫോൺ കൈക്കലാക്കാം. 5,000 യൂണിറ്റ് ഫോൺ മാത്രമേ കമ്പനി നിർമിച്ചിട്ടുള്ളൂ എന്ന് ഹൈനെക്കൻ വെബ്സൈറ്റിൽ പറയുന്നുണ്ട്. ഈ വെബ്സൈറ്റിൽ ഫോണിന്റെ വിതരണത്തെ കുറിച്ച് കൂടുതലറിയാം. ഹിന്ദുസ്ഥാൻ ടൈംസാണ് ദി ബോറിങ് ഫോൺ ലോഞ്ചിനെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഫോണിന്റെ പ്രത്യേകതകൾ

ഏകദേശം നോക്കിയ 2660 ഫ്‌ളിപ്പി്ന്റെ അതേ ഡിസൈനാണ് ഇതിലുമുള്ളതെന്ന് പറയാം. 2.8 ഇഞ്ച് QVGA ഇന്നർ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1.77 ഇഞ്ച് കവർ ഡിസ്‌പ്ലേയും ഉൾപ്പെടുന്നു. 0.3MP ക്യാമറയും 3.5mm ഹെഡ്‌ഫോൺ ജാക്കും ഫോണിലുണ്ട്.

The Boring Phone

2G, 3G, 4G നെറ്റ്‌വർക്കുകൾ വഴിയുള്ള കോളിങ്, മെസേജിങ് സാധ്യമാണ്. ഫീച്ചർ, റെട്രോ ഫോണുകൾ ഉപയോഗിക്കുന്നത് പോലെ ദി ബോറിങ് ഫോണും ഉപയോഗിക്കാം. അതായത് കോളിങ്ങിനും മെസേജിങ്ങിനും മറ്റും ഇത് ഉപകരിക്കും. നോക്കിയയിലെ സ്നേക് ഗെയിം പോലുള്ളവ ദി ബോറിങ്ങിലുമുണ്ട്. ഫോണിന്റെ കവർ സ്ക്രീൻ ഫ്ലിപ്/ സ്നാപ് ചെയ്യാം. ഇതിൽ സ്പീഡ് ഡയൽ ലിസ്റ്റ് സൌകര്യവും ലഭ്യമായിരിക്കും.

Read More: OnePlus 11R New Variant: Red മേക്കോവറിൽ ബേസ് മോഡൽ! കടുംചുവപ്പൻ OnePlus 11R, 35000 രൂപ റേഞ്ചിൽ വിപണിയിൽ

എന്തായാലും പഴയ കീപാഡ് ഫോണിന്റെ നൊസ്റ്റാൾജിയ ബോറിങ് ഫോൺ തരും. സ്നേക് ഗെയിമും, ഫ്ലിപ് ചെയ്ത് പ്രവർത്തിപ്പിക്കുന്ന ഫോണുമൊക്കെ പലർക്കും ത്രില്ലിങ് ഓർമകളായിരിക്കും. അങ്ങനെയുള്ളവർക്ക് ദി ബോറിങ് ഫോൺ അത്ര ബോറിങ്ങാകില്ലെന്ന് കരുതാം.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :