ശക്തമായ ബാറ്ററി ബാക്കപ്പും നല്ല ക്യാമറ സ്‌പെസിഫിക്കേഷനുമുള്ള ഒരു സ്മാർട്ട്‌ഫോൺ കുറഞ്ഞ വിലയിൽ ലഭിക്കും എന്നുള്ളതാണ് നോക്കിയ മാജിക് മാക്സി (Nokia Magic Max 2023)ന്റെ പ്രത്യേകത
144hz റിഫ്രഷ് റേറ്റും 1440 x 3200 പിക്‌സൽ റെസല്യൂഷനുമുള്ള 6.9 ഇഞ്ച് സൂപ്പർ AMOLED ഫുൾ ടച്ച് സ്‌ക്രീൻ ഇതിനുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണത്തോടു കൂടിയുള്ളതാണ് ഡിസ്പ്ലേ.
12 ജിബി റാമും 256 ജിബി, 512 ജിബി എന്നിങ്ങനെയുള്ള രണ്ട് ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളുമായാണ് നോക്കിയ മാജിക് മാക്സ് 2023 വരുന്നത്
സ്മാർട്ഫോണിൽ ട്രിപ്പിൾ ക്യാമറയുണ്ട്. പ്രൈമറി ക്യാമറയ്ക്ക് 144എംപി മെഗാപിക്സലും സെക്കൻഡറി ക്യാമറയ്ക്ക് 32 എംപി അൾട്രാ-വൈഡ് ലെൻസ് + 5 എംപി ഡെപ്ത്ത് സെൻസറും ഉണ്ട്. നോക്കിയ മാജിക് മാക്സിന് 64 എംപി മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്.
65W ബാറ്ററി ചാർജിങ്ങിൽ പ്രവർത്തിക്കുന്ന 6900 mAh Li-Polymer ടൈപ്പ് നോൺ-റിമൂവബിൾ ബാറ്ററിയാണ് ഫോണിലുള്ളത്.
ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിലുള്ളത്
ഇന്ത്യൻ വിപണിയിൽ ഏകദേശം 38900 രൂപയ്ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം അവസാനത്തോടെ ഫോൺ പുറത്തിറങ്ങും.