നോക്കിയ ലൂമിയ 925
By
Anoop Krishnan |
Updated on 03-Jun-2016
HIGHLIGHTS
നോക്കിയ ലൂമിയ 925 വിശദ വിശദ വിവരങ്ങൾ വിവരങ്ങൾ മനസിലാക്കാം മനസിലാക്കാം
വിന്‍ഡോസ് ഫോൺ 8 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന 4.5 ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ലേയ്ക്ക് 1280 x 768 പിക്സൽ റെസലൂഷനും 334 പിപിഐ പിക്സൽ സെന്‍സിറ്റിയുമുണ്ട്. അമൊലീഡ് ക്ലിയർബ്ലാക്ക് ഡിസ്പ്ലേ ഏറെ തെളിമയുള്ള ദൃശ്യങ്ങൾ നല്‍കും. 1.5 ഗിഗാഹെട്സിന്റെ ഡ്യുവല്‍കോർ പ്രോസസ്സറുള്ള വിന്‍ഡോസ് ഫോണിനു ഒരു ജിബിയാണ് റാം കപ്പാസിറ്റി. 16 ജിബി ഇന്റേണൽ മെമ്മറിയുണ്ട്.8.7 മെഗാപിക്സലിന്റെ പ്യൂർ വ്യൂ ക്യാമറയാണ് പിന്‍ഭാഗത്ത്. എതിരാളികളുടേതിനേക്കാള്‍ മികച്ച ക്ലാരിറ്റി നല്‍കാൻ ഇതിനാകും. കാൾ സീസ് (Carl Zeiss) ലെന്‍സ്, ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നിവ ക്യാമറയുടെ മറ്റു പ്രത്യേകതകൾ . ഫുള്‍ എച്ച്ഡി വീഡിയോ റെക്കോഡിങ് ഇതിൽ സാധ്യമാണ്. 1.3 മെഗാപിക്സലിന്റേതാണ് മുൻ ക്യാമറ.