360 ഡിഗ്രിയിൽ തിരിക്കാവുന്ന യുണീക് ട്വിസ്റ്റിംഗ് ക്യാമറയുമായാണ് നോക്കിയ വീണ്ടും സ്മാർട്ട് ആകുന്നത്.
ഒരു കാലത്ത് മൊബൈൽ വിപണിയിലെ അധികായന്മാരായിരുന്നു നോക്കിയ. സാധാരക്കാരനിടയിലേക്കും ഇറങ്ങിച്ചെന്ന നോക്കിയ, ആന്‍ഡ്രോയിഡ് ഫോണുകളുടെ വരവോടെ പിന്തള്ളപ്പെടുകയായിരുന്നു. ക്യാമറയുടെ കരുത്താണ് ഇതിൽ നോക്കിയ എടുത്തുപറയുന്നത്. 38 എംപി ക്യാമറയാണ് ലൂമിയ 1008-ല്‍ ഒരുക്കിയിരിക്കുന്നത്. 4.5 ഇഞ്ച് പ്യുവർമോഷൻ എച്ച്ഡി ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 2ജിബി റാമും 32ജിബി ഇന്റേണല്‍ മെമ്മറിയും ഇതിലുണ്ട്. വിന്‍ഡോസ് 8 ബ്ലു ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലൂമിയ 1008-ന് സ്‌നാപ്ഡ്രാഗണ്‍ 600 പ്രോസസ്സറാണ് കരുത്ത് പകരുന്നത്. കാഴ്ചയിലും പ്രവർത്തനത്തിലും മികച്ച നിലവാരം പുലർത്തർത്തുന്ന ലൂമിയ 1008, തിരിച്ചുവരവിന് മുതല്‍ക്കൂട്ടാകുമെന്നാണ് നോക്കിയയുടെ പ്രതീക്ഷ.
360 ഡിഗ്രിയിൽ തിരിക്കാവുന്ന യുണീക് ട്വിസ്റ്റിംഗ് ക്യാമറയുമായാണ് നോക്കിയ വീണ്ടും സ്മാർട്ട് ആകുന്നത്. 38 മെഗാ പിക്സൽ പ്യുവർ സെന്‍സറാണ് ക്യാമറയുടെ പ്രത്യേകത. സ്മാര്‍ട് ഫോണ്‍ മേഖലയിൽ തരംഗമാകുന്ന ഫോണ്‍ മികച്ച ഡിസൈനോടെയാണ് അവതരിപ്പിക്കുന്നത്. പ്രത്യേക ബാരൽ ആയാണ് ഫോണിൽ ക്യാമറയുടെ സ്ഥാനം. സെല്‍ഫി എടുക്കാന്‍ ഫോണ്‍ തിരിച്ചു പിടിക്കേണ്ടതില്ല. മറിച്ച് ക്യാമറ ബാരൽ തിരിച്ചാൽ മതിയാവും. ഏറ്റവും മിഴിവേറിയ ചിത്രങ്ങള്‍ ലഭ്യമാവുകയും ചെയ്യും. സ്ലിം ആണ് എന്നതാണ് നോക്കിയ 1008ന്റെ മറ്റൊരു പ്രത്യേകത. വിന്‍ഡോസ് 8 ബ്ലൂ ആണ് ക്യാമറയിലെ ഓപ്പറ്റിംഗ് സിസ്റ്റം.