നോക്കിയ ലൂമിയ 1020
41 മെഗാപിക്സലിന്റെ കരുത്തിൽ ലൂമിയ 1020
നോക്കിയയുടെ ഒരു മികച്ച സ്മാർട്ട് ആണിത്. കൂടുതൽ സവിശേഷതകളും മറ്റും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .41 മെഗാപിക്സൽ സെൻസറാണ് നോക്കിയയുടെ പുതിയ സ്മാർട്ട് ഫോണിനെ മറ്റ് ഫോണുകളിൽ നിന്നും മികച്ചതാക്കുന്നത്. 41 മെഗാപിക്സൽ എന്ന വിസ്മയത്തിനപ്പുറം എടുത്ത ചിത്രങ്ങളെ സൂം ചെയ്യാനും ഫ്രയിം ആഗിൾ മാറ്റാനും സാധിക്കും ഈ ഫോണിൽ . ഈ ഫോണിന് മങ്ങിയ വെളിച്ചത്തിൽ വ്യക്തമായ ഫോട്ടോയെടുക്കാനുള്ള കഴിവുമുണ്ട്.
6 എലമെന്റുകൾ ഉപയോഗിച്ചുള്ള ലെൻസാണ് നോക്കിയ ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഫോണിന്റെ ക്യാമറാ യൂണിറ്റിന് അല്‍പം വലിപ്പം കൂടുതലാണ്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലസേഷൻ അടക്കമുള്ള സാങ്കേതിക വിദ്യകൾ ഇതിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റിൽ ഇമേജിന് സെനോണ്‍ ഫ്ലാഷും, വീഡിയോയ്ക്ക് എല്‍ഇഡി ഫ്ലാഷും ഇതിനുണ്ട്. 1.2 മെഗാപിക്സലിന്റേതാണ് മുൻ ക്യാമറ. വൈറ്റ് ബാലൻസ്, ഷട്ടർ സ്പീഡ്, ഐഎസ്ഒ, ഫോക്കസ് എന്നിവ അഡ്ജസ്റ്റ് ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. 38, 34 മെഗാപിക്സൽ ചിത്രങ്ങൾ പകർത്തുന്നതിനൊപ്പം തന്നെ 5 മെഗാപിക്സൽ ചിത്രവും പകർത്താൻ സാധിക്കും.