നോക്കിയയുടെ പുതിയ ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Nokia 2780 ഫ്ലിപ്പ് ഫോണുകൾ ആണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .89.99 ഡോളർ ആണ് ഈ ഫോണുകളുടെ വിപണിയിലെ വില വരുന്നത് .ഇന്ത്യൻ വിപണിയിൽ താരതമ്മ്യം ചെയ്യുമ്പോൾ ഏകദേശം 7,400 രൂപയ്ക്ക് അടുത്തുവരുന്നതാണ് .
ഈ ഫോണുകളുടെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ രണ്ടു ഡിസ്‌പ്ലേയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .2.7 ഇഞ്ചിന്റെ TFT ഡിസ്‌പ്ലേയും കൂടാതെ 1.77 ഡിസ്‌പ്ലേയിലും ആണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫ്ലിപ്പ് ഫോണുകൾ Qualcomm Snapdragon 215 പ്രോസ്സസറുകളിൽ ആണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ KaiOS 3.1 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ആണ് പ്രവർത്തനം നടക്കുന്നത് .
ക്യാമറകളിലേക്കു വരുവുകയാണെങ്കിൽ ഈ ഫോണുകൾ 5 മെഗാപിക്സലിന്റെ ക്യാമറകളിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 1,450 mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നതാണ് .