നോക്കിയ 7 Plus വിപണിയിൽ എത്തുന്നു

Updated on 06-Apr-2018
HIGHLIGHTS

6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ നോക്കിയ 7 Plus വിപണിയിൽ എത്തുന്നു

 

പുതിയ നോക്കിയ മോഡലുകൾ ഉടൻതന്നെ വിപണിയിൽ എത്തുന്നു .നോക്കിയ 7 പ്ലസ് കൂടാതെ നോക്കിയ 1 എന്നി മോഡലുകളാണ് ഇപ്പോൾ വിപണിയുംകാത്തിരിക്കുന്നത് .നോക്കിയ 1 മോഡലുകൾ ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകളും നോക്കിയ 7 പ്ലസ് മോഡലുകൾ അൽപ്പം വിലകൂടിയ മോഡലുകളുമാണ് .

6 ഇഞ്ചിന്റെ  FHD+ നോക്കിയ 7 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ 18 .9 ഡിസ്പ്ലേ റെഷിയോ ഇത് കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകളുടെ ആന്തരിക സവിശേഷതകളാണ് .

Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .12 + 13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .Android Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .31,700 രൂപയ്ക്ക് അടുത്താണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് .

നോക്കിയ 1 സ്മാർട്ട് ഫോണുകൾ 

4.5-ഇഞ്ചിന്റെ  FWVGA  ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത്  .കൂടാതെ 480×854 പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴചവെക്കുന്നുണ്ട് .ഇതിന്റെ ഡിസ്പ്ലേ ആവറേജ് മാത്രമാണ് എന്നുതന്നെ പറയാം .ഇതിന്റെ വിപണിയിലെ ഏകദേശ വില 5500 രൂപയ്ക്ക് അടുത്താണ് . 

Mediatek MT6737M ക്വാഡ് കോർ പ്രോസസറിലാണ് ഇതിന്റെ പ്രോസസ്സർ പ്രവർത്തിക്കുന്നത് .കൂടാതെ ഈ ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണിൽ ഉപയോഗിച്ചിരിക്കുന്ന ഓ എസ് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് 8 .1 ആണ് .

ഇത് നോക്കിയ 1 നെ സംബന്ധിച്ചടത്തോളം ഒരു നേട്ടംതന്നെയാണ് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 1 ജിബിയുടെ റാം ആണ് നോക്കിയ 1 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :