നോക്കിയയുടെ ഇന്ത്യൻ വെബ് സൈറ്റിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നു
ഇന്ത്യൻ വിപണിയിൽ ഇതാ നോക്കിയയുടെ മറ്റൊരു സ്മാർട്ട് ഫോണുകൾ കൂടി പുറത്തിറങ്ങുന്നു .നോക്കിയ Nokia G60 എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്നത് .ബഡ്ജറ്റ് റെയ്ഞ്ചിൽ തന്നെ പ്രതീക്ഷിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .
NOKIA G60 SPECS AND FEATURES (EXPECTED)
ഡിസ്‌പ്ലേയുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.58 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിൽ ആണ് വിപണിയിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 695 പ്രോസ്സസറുകളിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6GB യുടെ റാം കൂടാതെ 128GB സ്റ്റോറേജുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .
ആൻഡ്രോയിഡിന്റെ 12 ൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാം അതുപോലെ തന്നെ 50 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .