എക്സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് G42 5G ലോഞ്ച് ചെയ്യുന്നത്
20,800 രൂപയാണ് നോക്കിയ G42 5Gക്ക് പ്രതീക്ഷിക്കുന്ന വില
പുതിയ 5G സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി നോക്കിയ. G42 5G എന്നാണ് പുത്തൻ ഫോണിന്റെ പേര്. സെപ്തംബര്‍ 11നായിരിക്കും ഈ 5G ഫോൺ പുറത്തിറങ്ങുക. സെപ്തംബർ രണ്ടിന് കമ്പനി G42 5Gയുടെ ഒരു ടീസർ വീഡിയോ പുറത്തുവിട്ടിരുന്നു. എക്സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് ഇന്ത്യയിൽ G42 5G ലോഞ്ച് ചെയ്യുന്നത്. മിഡ് റേഞ്ച് സെഗ്‌മെന്റിലായിരിക്കും ഈ ഫോൺ വിൽപ്പനയ്‌ക്കെത്തുക.
G42 5G വിലയും കളർ വേരിയന്റുകളും
G42 5G പെര്‍പ്പിള്‍, ഗ്രേ കളറുകളിലാണ് എത്തുക. ഇത് ആമസോണില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നോക്കിയ G42 5G നേരത്തെ യൂറോപ്പില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഏകദേശം 20,800 രൂപയാണ് പ്രതീക്ഷിക്കുന്ന വില. 6GB RAM + 128GB സ്റ്റോറേജ് പതിപ്പിനാണ് ഈ വില. നോക്കിയയുടെ ആദ്യ റിപ്പയറബിൾ 5ജി സ്മാർട്ട്ഫോൺ എന്നതാണ് നോക്കിയ ജി42 വിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. തകർന്ന സ്ക്രീനുകൾ, ചാർജിംഗ് പോർട്ടുകൾ, ബാറ്ററികൾ എന്നിവയെല്ലാം ഉപയോക്താക്കൾക്ക് തന്നെ എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാൻ കഴിയും വിധമാണ് ഈ 5ജി ഫോൺ എച്ച്എംഡി ഗ്ലോബൽ ഡിസൈൻ ചെയ്തിരിക്കുന്നത്.
G42 5G പ്രോസസറും ഡിസ്‌പ്ലേയും
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 480 പ്ലസ് 5ജി പ്രോസസറാണ് നോക്കിയ G42 5G സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.56 ഇഞ്ച് വലുപ്പമുള്ള എൽസിഡി ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 720 x 1612 റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റും ഗോറില്ല ഗ്ലാസ് സംരക്ഷണവും എച്ച്എംഡി ഈ നോക്കിയ ഫോണിൽ നൽകിയിരിക്കുന്നു. കൂടാതെ ഫിംഗർപ്രിന്റ് സ്‌കാനറും ഇതിലുണ്ട്.
G42 5G ഒഎസ്
4 ജിബി റാം +128 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം+128 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ നോക്കിയ G42 5G ലഭ്യമാകും. ആൻഡ്രോയിഡ് 13 ൽ ആണ് പ്രവർത്തനം. 3 വർഷത്തെ പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളും 2 വർഷത്തെ ഒഎസ് അപ്‌ഗ്രേഡുകളും നോക്കിയ വാഗ്ദാനം ചെയ്യുന്നുണ്ട്.
G42 5G ക്യാമറ
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 50 എംപിയുടെ പ്രധാന ക്യാമറയോടൊപ്പം 2 എംപി ഡെപ്ത് സെൻസറും 2 എംപി മാക്രോ സെൻസറും ഉണ്ട്. സെൽഫികൾക്കായി 8 എംപി സെൻസറാണ് ഫ്രണ്ടിൽ നോക്കിയ നൽകിയിരിക്കുന്നത്. പർപ്പിൾ, ഗ്രേ, പിങ്ക് എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക