Nokia G42 5G Launch: നോക്കിയയുടെ 5G സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിലെത്തും

Nokia G42 5G Launch: നോക്കിയയുടെ 5G സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിലെത്തും
HIGHLIGHTS

സെപ്തംബര്‍ 11നായിരിക്കും ഈ 5G ഫോൺ പുറത്തിറങ്ങുക

എക്സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് G42 5G ലോഞ്ച് ചെയ്യുന്നത്

20,800 രൂപയാണ് നോക്കിയ G42 5Gക്ക് പ്രതീക്ഷിക്കുന്ന വില

പുതിയ 5G സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി നോക്കിയ. G42 5G എന്നാണ് പുത്തൻ ഫോണിന്റെ പേര്. സെപ്തംബര്‍ 11നായിരിക്കും ഈ 5G ഫോൺ പുറത്തിറങ്ങുക. സെപ്തംബർ രണ്ടിന് കമ്പനി G42 5Gയുടെ ഒരു ടീസർ വീഡിയോ പുറത്തുവിട്ടിരുന്നു. എക്സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് ഇന്ത്യയിൽ  G42 5G ലോഞ്ച് ചെയ്യുന്നത്. മിഡ് റേഞ്ച് സെഗ്‌മെന്റിലായിരിക്കും ഈ ഫോൺ വിൽപ്പനയ്‌ക്കെത്തുക.

G42 5G വിലയും കളർ വേരിയന്റുകളും 

G42 5G പെര്‍പ്പിള്‍, ഗ്രേ കളറുകളിലാണ് എത്തുക. ഇത് ആമസോണില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നോക്കിയ G42 5G  നേരത്തെ യൂറോപ്പില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഏകദേശം 20,800 രൂപയാണ് പ്രതീക്ഷിക്കുന്ന വില. 6GB RAM + 128GB സ്റ്റോറേജ് പതിപ്പിനാണ് ഈ വില. നോക്കിയയുടെ ആദ്യ റിപ്പയറബിൾ 5ജി സ്മാർട്ട്ഫോൺ എന്നതാണ് നോക്കിയ ജി42 വിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. തകർന്ന സ്ക്രീനുകൾ, ചാർജിംഗ് പോർട്ടുകൾ, ബാറ്ററികൾ എന്നിവയെല്ലാം ഉപയോക്താക്കൾക്ക് തന്നെ എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാൻ കഴിയും വിധമാണ് ഈ 5ജി ഫോൺ എച്ച്എംഡി ഗ്ലോബൽ ഡിസൈൻ ചെയ്തിരിക്കുന്നത്.

G42 5G പ്രോസസറും ഡിസ്‌പ്ലേയും 

ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 480 പ്ലസ് 5ജി പ്രോസസറാണ് നോക്കിയ G42 5G സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.56 ഇഞ്ച് വലുപ്പമുള്ള എൽസിഡി ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 720 x 1612 റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റും ഗോറില്ല ഗ്ലാസ് സംരക്ഷണവും എച്ച്എംഡി ഈ നോക്കിയ ഫോണിൽ നൽകിയിരിക്കുന്നു. കൂടാതെ ഫിംഗർപ്രിന്റ് സ്‌കാനറും ഇതിലുണ്ട്.

G42 5G ഒഎസ് 

4 ജിബി റാം +128 ജിബി ​ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം+128 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ നോക്കിയ G42 5G ലഭ്യമാകും. ആൻഡ്രോയിഡ് 13 ൽ ആണ് പ്രവർത്തനം. 3 വർഷത്തെ പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളും 2 വർഷത്തെ ഒഎസ് അപ്‌ഗ്രേഡുകളും നോക്കിയ വാഗ്ദാനം ചെയ്യുന്നുണ്ട്.

G42 5G ക്യാമറ 

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 50 എംപിയുടെ പ്രധാന ക്യാമറയോടൊപ്പം 2 എംപി ഡെപ്ത് സെൻസറും 2 എംപി മാക്രോ സെൻസറും ഉണ്ട്. സെൽഫികൾക്കായി 8 എംപി സെൻസറാണ് ഫ്രണ്ടിൽ നോക്കിയ നൽകിയിരിക്കുന്നത്. പർപ്പിൾ, ഗ്രേ, പിങ്ക് എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക

Digit.in
Logo
Digit.in
Logo