Nokia ആരാധകരേ… ലോ ബജറ്റിൽ ഇതാ നോക്കിയ ഫോൺ പുറത്തിറങ്ങി. 10,000 രൂപയ്ക്ക് താഴെ വില വരുന്ന Nokia G42 5G ആണിത്. Qualcomm Snapdragon പ്രോസസറുള്ള സ്മാർട്ഫോണാണിത്. 2023 സെപ്തംബറിൽ നോക്കിയി ജി42 ലോഞ്ച് ചെയ്തിരുന്നു.
പിന്നീട് പിങ്ക് നിറത്തിലുള്ള ഇതേ ഫോൺ പുറത്തിറക്കിയും നോക്കിയ ആരാധകരെ ഞെട്ടിച്ചു. എന്നാൽ ഇപ്പോൾ പുതിയ വേരിയന്റാണ് കമ്പനി ലോഞ്ച് ചെയതത്. പുതുതായി വന്നത് 4GB നോക്കിയ G42 5G വേരിയന്റാണ്. വനിതാ ദിനത്തോട് അനുബന്ധിച്ചാണ് പുതിയ നോക്കിയ G42 വന്നത്.
പുതിയതായി പുറത്തിറങ്ങിയ ഈ നോക്കിയ ഫോണിന്റെ പ്രത്യേകൾ അറിയാൻ ആകാംക്ഷരാണോ? എന്തെല്ലാം ഫീച്ചറുകളാണ് ഇതിലുള്ളതെന്നും നോക്കാം. ഫോണിന്റെ വിൽപ്പന എന്ന് ഇന്ത്യയിൽ ആരംഭിക്കുമെന്നും അതിന്റെ വിലയും വിശദമായി അറിയാം.
6.56 ഇഞ്ച് HD+ ഡിസ്‌പ്ലേയുള്ള ഫോണാണ് നോക്കിയ G42 5G. ഇതിൽ 720×1612 പിക്‌സൽ റെസലൂഷനാണ് സ്ക്രീനിലുള്ളത്. 90Hz റിഫ്രെഷ് റേറ്റ് ഡിസ്പ്ലേയ്ക്ക് ലഭിക്കും. കോർണിങ് ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ ഇതിലുണ്ട്. ഫോണിന്റെ പെർഫോമൻസിന് ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480+ ചിപ്‌സെറ്റാണ് ഉൾപ്പെടുത്തിയിരിക്കുന്നു. ആൻഡ്രോയിഡ് 13-ൽ പ്രവർത്തിക്കുന്ന ഫോണാണിത്.
20W ഫാസ്റ്റ് ചാർജിങ്ങിനെ നോക്കിയ ജി42 സപ്പോർട്ട് ചെയ്യും. ഇതിന് 5000mAh ബാറ്ററിയാണുള്ളത്. ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന ഫോണാണ് വരാനിരിക്കുന്ന നോക്കിയ ഫോൺ. ഇതിന് 2 വർഷത്തെ OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
ഉയർന്ന റെസല്യൂഷനുള്ള സ്മാർട്ഫോണാണ് നോക്കിയ G42. 50MP പ്രൈമറി ക്യാമറയാണ് നോക്കിയ G42 5Gയിലുള്ളത്. ഇതിൽ 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസർ ലഭിക്കും. 2 മെഗാപിക്സൽ മാക്രോ ലെൻസുള്ള നോക്കിയ G42ലുള്ളത്. ഇതിന് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുള്ളതിനാൽ ലോ ബജറ്റുകാർക്കും ഫോട്ടോഗ്രാഫി പ്രിയർക്കും ഇതിന് അനുയോജ്യമാണ്.
ഈ ഫോണിൽ സെൽഫി, വീഡിയോ കോളുകൾക്കായി 8 മെഗാപിക്സലിന്റെ ക്യാമറയും ലഭിക്കും. IP52 റേറ്റിങ്ങുള്ളതിനാൽ പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കും. 1TB വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ് ഓപ്ഷനാണ് നോക്കിയ ജി42ലുള്ളത്.
READ MORE: Oppo F25 Pro 5G: 32MP ഫ്രെണ്ട് ക്യാമറ, 4K റീൽസ് വീഡിയോ റെക്കോഡിങ്! ഇതാ പുതിയ Oppo 5G ഫോൺ
4GB റാം വേരിയന്റിന് 9,999 രൂപയാണ് വില. 128GB സ്റ്റോറേജാണ് ഈ നോക്കിയ G42ലുള്ളത്. സോ ഗ്രേ, സോ പർപ്പിൾ, സോ പിങ്ക് എന്നീ നിറങ്ങളിൽ ഈ വേരിയന്റ് വാങ്ങാം.
നിലവിൽ മുമ്പിറങ്ങിയ നോക്കിയ ജി42 ആമസോണിൽ ലഭ്യമാണ്. എന്നാൽ വനിതാ ദിന സ്പെഷ്യലായി എത്തിയ നോക്കിയ ജി42 മാർച്ച് 8 മുതലാണ് വിൽപ്പനയ്ക്ക് എത്തിയത്. HMD.come, Amazon.in എന്നിവയിൽ നിന്ന് ഓൺലൈനിൽ ഫോൺ വാങ്ങാം.