Nokia ഫീച്ചർ ഫോണുകൾ മാത്രമല്ല, ബജറ്റ്-ഫ്രെണ്ട്ലി സ്മാർട്ഫോണുകളും പുറത്തിറക്കിയിട്ടുണ്ട്. HMD Global കഴിഞ്ഞ വർഷം വിപണിയിലെത്തിച്ച ഫോണാണ് Nokia G42 5G. മൂന്ന് വേരിയന്റുകളിലാണ് നോക്കിയ ജി54 ലോഞ്ച് ചെയ്തത്. ഇപ്പോഴിതാ 2 നോക്കിയ വേരിയന്റുകളുടെ വില വെട്ടിക്കുറച്ചു.
6GB+ 128GB, 11GB+128GB സ്റ്റോറേജ് ഫോണുകൾക്കാണ് ഓഫർ. 12,599 രൂപയ്ക്ക് പുറത്തിറക്കിയ ഫോണാണ് ഇതിലെ 6ജിബി വേരിയന്റ്. 15,999 രൂപയ്ക്കാണ് 11ജിബി നോക്കിയ ജി42 വിപണിയിൽ എത്തിയിരുന്നത്. ഇപ്പോൾ ഈ രണ്ട് സ്റ്റോറേജുകൾക്കും ഓഫർ ലഭിക്കുന്നു.
9,999 രൂപയാണ് 6GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന്റെ വില. 12,599 രൂപയ്ക്ക് 11ജിബി നോക്കിയ ഫോണും ലഭിക്കുന്നു. ആമസോണിലാണ് നോക്കിയ ഫോണിന് ഓഫർ നൽകുന്നത്. ഓഫറിൽ വാങ്ങാൻ, Click Here.
65% റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കൊണ്ട് നിർമിച്ചിരിക്കുന്ന ഫോണാണിത്. 20W ഫാസ്റ്റ് ചാർജർ, കേബിൾ, ജെല്ലി കെയ്സ് എന്നിവ ഫോണിനൊപ്പം ലഭിക്കും. 2-പീസ് യൂണിബോഡി ഡിസൈനിലാണ് Nokia G42 വരുന്നത്. നിറങ്ങളിലും നോക്കിയ ജ42 കാണാൻ ആകർഷകമാണ്. സോ പിങ്ക്, സോ ഗ്രേ, സോ പർപ്പിൾ എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും. വാങ്ങാനുള്ള ആമസോൺ ലിങ്ക്.
720×1612 പിക്സൽ റെസല്യൂഷനുള്ള സ്ക്രീനാണ് നോക്കിയ ജി42വിലുള്ളത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 6.56 ഇഞ്ച് വലിപ്പമുണ്ട്. HD+ ഡിസ്പ്ലേയാണ് നോക്കിയ G42 5Gയിൽ നൽകിയിട്ടുള്ളത്. സുഗമമായ പെർഫോമൻസ് സ്ക്രീനിന് നൽകാൻ 90Hz റീഫ്രെഷ് റേറ്റുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ ഫോണിന് ലഭിക്കും.
ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480+ ചിപ്‌സെറ്റുള്ള സ്മാർട്ഫോണാണിത്. ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഫോൺ പ്രവർത്തിക്കുന്നു. ഇതിൽ ഡ്യുവൽ സിം ഫീച്ചർ ലഭിക്കുന്നു. 2 വർഷത്തെ OS അപ്‌ഡേറ്റുകളും 3 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഫോണിലുണ്ട്.
50MP പ്രൈമറി ക്യാമറയുള്ള സ്മാർട്ഫോണാണ് നോക്കിയ ജി42. 2MP ഡെപ്ത് സെൻസർ, 2MP മാക്രോ ലെൻസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഫോണിൽ 8 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയുണ്ട്.
IP52 റേറ്റിങ്ങുള്ള നോക്കിയ G42 5G-യിലുള്ളത്. വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുന്നതിനുള്ള ഫീച്ചറാണിത്. 20W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോണാണിത്. ഇതിൽ 5000mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്.