Nokia G310 5G, Nokia C210 Launch: സ്മാർട്ട്ഫോൺ വിപണിയിൽ പുത്തൻ ഫീച്ചറുകളുമായി Nokia G310 5G, Nokia C210 ഫോണുകൾ എത്തുന്നു
മാറ്റിസ്ഥാപിക്കാവുന്ന ബാറ്ററിയുള്ള ആദ്യ 5ജി സ്മാർട്ട്ഫോണാണ് Nokia G310 5G
ഐഫിക്സിറ്റുമായി സഹകരിച്ചുകൊണ്ടാണ് നോക്കിയ റിപ്പയറിങ് പിന്തുണ ഉറപ്പാക്കിയിരിക്കുന്നത്
കുറഞ്ഞ വിലയിൽ എത്തുന്നു എന്നതാണ് ഈ ഫോണിന്റെ മറ്റൊരു പ്രത്യേകത
നോക്കിയ രണ്ട് പുത്തൻ ഫോണുകളാണ് ലോഞ്ച് ചെയ്തു. Nokia G310 5G, Nokia C210 എന്നീ സ്മാർട്ട്ഫോണുകളാണ് എച്ച്എംഡി ഗ്ലോബൽ അമേരിക്കയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഉപയോക്താക്കൾക്ക് മാറ്റിസ്ഥാപിക്കാവുന്ന ബാറ്ററിയുള്ള ആദ്യത്തെ 5ജി സ്മാർട്ട്ഫോണുകളിൽ ഒന്ന് എന്ന വിശേഷണത്തോടെയാണ് ഈ നോക്കിയ ഫോൺ എത്തുന്നത്.
Nokia G310 5G സവിശേഷതകൾ
6.56 ഇഞ്ച് HD+ ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്, 450 നിറ്റ്സ് ബ്രൈറ്റ്നസ് (ടൈപ്പ്.), 560 നിറ്റ്സ് ബ്രൈറ്റ്നസ് ബൂസ്റ്റ്, ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നീ ഫീച്ചറുകളുമായാണ് ഡിസ്പ്ലേ എത്തുന്നത്. ഒരു അലുമിനിയം ഷാസിയും നൽകിയിരിക്കുന്നു. അഡ്രിനോ 619 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 480+ 8nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് നോക്കിയയുടെ ഈ റിപ്പയറബിൾ 5ജി ഫോണിന്റെ കരുത്ത്. 4 ജിബി റാം, 128 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും നോക്കിയ ജി310 വാഗ്ദാനം ചെയ്യുന്നു.
എഫ്/1.8 അപ്പേർച്ചറുള്ള 50 എംപി ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2 എംപി ഡെപ്ത് + 2 എംപി മാക്രോ ക്യാമറ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് എച്ച്എംഡി ഗ്ലോബൽ ഈ ഫോണിൽ നൽകിയിരിക്കുന്നത്. എൽഇഡി ഫ്ലാഷ്, ബൊക്കെ, വീഡിയോ ഇഐഎസ്, ഓസോ ഓഡിയോ സറൗണ്ട്& വിൻഡ് നോയ്സ് ക്യാൻസലേഷൻ ഫീച്ചറുകളുടെ പിന്തുണയുമുണ്ട്. 8എംപി മുൻ ക്യാമറയാണ് നോക്കിയ ജി310 5ജിയിൽ ഉള്ളത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, IP52 റേറ്റിങ്, 5G SA / NSA, ഡ്യുവൽ 4G VoLTE, വൈഫൈ 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS/ GLONASS/ Beidou, USB 2.0 എന്നീ ഫീച്ചറുകളുമുണ്ട്.
20W ഫാസ്റ്റ് ചാർജിംഗിനൊപ്പം 5000mAh ബാറ്ററിയുമായാണ് ഈ നോക്കിയ ഫോൺ എത്തുന്നത്. റിമൂവബിൾ ബാറ്ററി ഈ ഫോണിന് പ്രത്യേകം ശ്രദ്ധ നേടി നൽകുന്നു. ക്വിക്ക്ഫിക്സ് (QuickFix ) ഡിസൈനാണ് നോക്കിയ ജി310 5ജിയുടെ മറ്റൊരു ഹൈലൈറ്റ്.
റിപ്പയറിങ്ങിന് അനുകൂലമായ ഡിസൈൻ അവതരിപ്പിക്കുക മാത്രമല്ല ഉപയോക്താക്കൾക്ക് സ്വയം അറ്റകുറ്റപ്പണി നടത്താനുള്ള റിപ്പയർ ഗൈഡുകളും യഥാർത്ഥ സ്പെയർ പാർട്സുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഐഫിക്സിറ്റുമായി സഹകരിച്ചുകൊണ്ടാണ് നോക്കിയ റിപ്പയറിങ് പിന്തുണ ഉറപ്പാക്കിയിരിക്കുന്നത്. വളരെ കുറഞ്ഞ വിലയിൽ എത്തുന്നു എന്നതാണ് ഈ ഫോണിന്റെ മറ്റൊരു പ്രത്യേകത.
Nokia C210 സവിശേഷതകൾ
6.3-ഇഞ്ച് V-നോച്ച് HD+ ഡിസ്പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം എന്നിവ ഈ സ്മാർട്ട്ഫോണിലുണ്ട്. അഡ്രിനോ 610 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 662 11nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് പ്രവർത്തനങ്ങളുടെ കരുത്ത്. പ്രോസസറിന് പിന്തുണയ്ക്കായി 3 ജിബി റാം, 32 ജിബി സ്റ്റോറേജ് എന്നിവയും നൽകിയിരിക്കുന്നു. മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 512 ജിബി വരെ വികസിപ്പിക്കാനുള്ള ഓപ്ഷനും നോക്കിയ സി210 വാഗ്ദാനം ചെയ്യുന്നു. 13എംപി പിൻ ക്യാമറ, 2എംപി ഡെപ്ത് ക്യാമറകൾ, 5MP ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവ അടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണം. ആൻഡ്രോയിഡ് 13ൽ ആണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.
10W ചാർജിംഗ് ഉള്ള 3000mAh ബാറ്ററി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, IP52 റേറ്റിങ്, ഡ്യുവൽ 4G VoLTE, വൈഫൈ 802.11 b/g/n, ബ്ലൂടൂത്ത് 5.0, ജിപിഎസ് + GLONASS, യുഎസ്ബി ടൈപ്പ് സി എന്നിവയാണ് നോക്കിയ സി210 ലെ മറ്റ് ഫീച്ചറുകൾ.
ഓഗസ്റ്റ് 24 മുതലാണ് നോക്കിയ ജി310 5ജിയുടെ വിൽപ്പന ആരംഭിക്കുക. 15,490 രൂപയാണ് വില വരുന്നത്. നോക്കിയ C210 വിൽപ്പന സെപ്റ്റംബർ 14ന് ആരംഭിക്കും. ഏകദേശം 9,080 രൂപയാണ് പ്രാരംഭവില. ഇന്ത്യയിൽ അധികം വൈകാതെ നോക്കിയ ജി310 അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.