വളരെ വിലകുറഞ്ഞ നോക്കിയ സ്മാർട്ട് ഫോണുകൾ ഇതാ വീണ്ടും വിപണിയിൽ എത്തുന്നു
നോക്കിയയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നു
നോക്കിയ സി 30 എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ പ്രതീക്ഷിക്കുന്നത്
കുറഞ്ഞ വിലയിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇത്
നോക്കിയയുടെ വിലകുറഞ്ഞ സ്മാർട്ട് ഫോണുകൾ ഇതാ വീണ്ടും വിപണിയിൽ പുറത്തിറങ്ങുന്നു .നോക്കിയയുടെ സി 30 എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ ഈ നോക്കിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ ബഡ്ജറ്റ് റെയ്ഞ്ചിൽ തന്നെ പ്രതീക്ഷിക്കുന്ന സ്മാർട്ട് ഫോണുകളാണ് .
നോക്കിയ സി 30 പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.82 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങും എന്നാണ് റിപ്പോർട്ടുകൾ .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 1.6 GHz octa-core Unisoc പ്രോസ്സസറുകളിലാകും വിപണിയിൽ പുറത്തിറങ്ങുക .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് 11 ൽ തന്നെയാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ കൂടാതെ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ 256 ജിബി വരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
ബാറ്ററി ലൈഫിനെക്കുറിച്ചു പറയുകയാണെങ്കിൽ സ് സ്മാർട്ട് ഫോണുകളിൽ 6000mah ബാറ്ററി ലൈഫ് പ്രതീക്ഷിക്കാവുന്നതാണ് .ക്യാമറകളിലേക്കു പോകുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് ലഭ്യമാകുക എന്നാണ് റിപ്പോർട്ടുകൾ .