ഞെട്ടിച്ചു ഇതാ നോക്കിയയുടെ C20 പ്ലസ് ഈ വിലയ്ക്ക് പുറത്തിറക്കി

ഞെട്ടിച്ചു ഇതാ നോക്കിയയുടെ  C20 പ്ലസ് ഈ വിലയ്ക്ക് പുറത്തിറക്കി
HIGHLIGHTS

നോക്കിയയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തി

Nokia C20 Plus എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

നോക്കിയയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ  വിപണിയിലും പുറത്തിറക്കിയിരിക്കുന്നു . Nokia C20 Plus എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ  വിപണിയിൽ എത്തിയിരിക്കുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് നോക്കിയ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ഈ സ്മാർട്ട് ഫോണുകൾ .വില നോക്കുകയാണെങ്കിൽ ഈ ഫോണുകൾക്ക്  8999 രൂപയാണ് ആരംഭ വില വരുന്നത് .മറ്റു സവിശേഷതകൾ നോക്കാം .

Nokia C20 Plus സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720×1,600 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോയും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  octa-core Unisoc SC9863a ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ Android 11 (Go Edition) ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് & 3 ജിബിയുടെ റാം 32 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കാവുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .8 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .4950mAhന്റെ ബാറ്ററി ലൈഫും നോക്കിയയുടെ ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ 2 ജിബിയുടെ റാം വേരിയന്റുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 8999 രൂപയും കൂടാതെ 3 ജിബിയുടെ റാം വേരിയന്റുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 9999 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo