4Gക്കാർക്കായി വിലക്കുറവുള്ള ഫോൺ, Nokiaയിൽ നിന്നും…
ലൈറ്റ് മിന്റ്, ചാർക്കോൾ, ഡാർക്ക് സിയാൻ എന്നിവയാണ് കളർ ഓപ്ഷനുകൾ
4,000mAh ബാറ്ററിയാണ് ഈ ഡിവൈസിൽ നോക്കിയ നൽകിയിട്ടുള്ളത്
6.3 ഇഞ്ച് HD+ ഡിസ്പ്ലെയാണ് ഈ ഡിവൈസിലുള്ളത്
എൻട്രി ലെവൽ വിഭാഗത്തിൽ തന്നെയാണ് നോക്കിയ സി12 പ്ലസ് അവതരിപ്പിച്ചിരിക്കുന്നത്. എച്ച്എംഡി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള നോക്കിയ വില കുറഞ്ഞ സ്മാർട്ട്ഫോണുകളുടെ വിപണി പിടിക്കാനാണ് ശ്രമിക്കുന്നത്. യുണിസോക്ക് ഒക്ടാ കോർ പ്രോസസറിന്റെ കരുത്തുമായി വരുന്ന
നോക്കിയ സി12പ്ലസി (Nokia C12 Plus)ൽ 4,000mAh ബാറ്ററിയുമുണ്ട്. ആൻഡ്രോയിഡ് ഗോ എഡിഷനിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഒറ്റ വേരിയന്റിൽ മാത്രമേ സ്മാർട്ട്ഫോൺ ലഭ്യമാവുകയുള്ളു.
നോക്കിയ സി12 പ്ലസ്; വിലയും ലഭ്യതയും
നോക്കിയ സി12 പ്ലസ് (Nokia C12 Plus) സ്മാർട്ട്ഫോണിന്റെ 2 ജിബി റാം 32 ജിബി ഇന്റേണൽ സ്റ്റോറേജുള്ള മോഡലിന് 7,999 രൂപയാണ് വില. നോക്കിയ സി12 പ്ലസ് ഈ ഒരൊറ്റ വേരിയന്റിൽ മാത്രമേ ലഭ്യമാവുകയുള്ളു. ലൈറ്റ് മിന്റ്, ചാർക്കോൾ, ഡാർക്ക് സിയാൻ എന്നിവയാണ് സ്മാർട്ട്ഫോണിന്റെ കളർ ഓപ്ഷനുകൾ. നോക്കിയ സി12 പ്ലസ് (Nokia C12 Plus) എപ്പോൾ വിൽപ്പനയ്ക്ക് എത്തുമെന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
നോക്കിയ സി12 പ്ലസിന്റെ ഡിസ്പ്ലേ
720×1520 പിക്സൽ റെസല്യൂഷനോട് കൂടിയ 6.3 ഇഞ്ച് HD+ ഡിസ്പ്ലേയാണ് നോക്കിയ സി12 പ്ലസ് (Nokia C12 Plus) സ്മാർട്ട്ഫോണിലുള്ളത്. ഈ ഡിസ്പ്ലെയിൽ വാട്ടർ ഡ്രോപ്പ് സ്റ്റൈൽ നോച്ചും നൽകിയിട്ടുണ്ട്.
നോക്കിയ സി12 പ്ലസിന്റെ പ്രോസസ്സർ
മാക്സിമം ക്ലോക്ക് ഫ്രീക്വൻസി 1.6Hz ഉള്ള യൂണിസോക്ക് ഒക്ടാ കോർ പ്രോസസറാണ് സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത്. 2 ജിബി റാമും 32 ജിബി സ്റ്റോറേജും സ്മാർട്ട്ഫോണിലുണ്ട്.
നോക്കിയ സി12 പ്ലസിന്റെ ക്യാമറ
നോക്കിയ സി12 പ്ലസ് (Nokia C12 Plus) സ്മാർട്ട്ഫോണിൽ ഒരു പിൻ ക്യാമറ മാത്രമേ ഉള്ളു. എൽഇഡി ഫ്ലാഷോട് കൂടിയ 8 എംപി ക്യാമറയാണ് ഈ ഫോണിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന്റെ മുൻവശത്ത് 5 എംപി ക്യാമറയും നോക്കിയ നൽകിയിട്ടുണ്ട്.
നോക്കിയ സി12 പ്ലസിന്റെ ബാറ്ററി
4,000mAh ബാറ്ററിയാണ് സ്മാർട്ട്ഫോണിലുള്ളത്. ഈ ബാറ്ററിയും ക്യാമറ സെറ്റപ്പുകളും 8000 രൂപയിൽ താഴെ വിലയുള്ള ഫോൺ എന്ന നിലവിൽ മികച്ചതാണ്. ഈ സെഗ്മെന്റിൽ കൂടുതൽ വലിയ ബാറ്ററിയുള്ള ഫോണുകളും ഇന്ന് ലഭ്യമാണ്.
നോക്കിയ സി12 പ്ലസ്; മറ്റ് സവിശേഷതകൾ
വൈഫൈ 802.11b/g/n, ബ്ലൂടൂത്ത് 5.2, മൈക്രോ-യുഎസ്ബി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് നോക്കിയ സി12 പ്ലസ് (Nokia C12 Plus) സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആൻഡ്രോയിഡ് 12 ഗോ എഡിഷനിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.