Nokia സ്മാർട്ഫോണുകളിലേക്കും കാര്യമായി പരിശ്രമം തുടരുകയാണ്. ഇപ്പോഴിതാ, 50 MPയുടെ ക്യാമറയുള്ള സ്മാർട്ഫോണാണ് നോക്കിയ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 5000 mAh ബാറ്ററി കപ്പാസിറ്റിയുള്ള Nokia C32വാണ് ഇന്ത്യൻ വിപണിയിൽ ഇന്ന് എത്തിയത്. ബീച്ച് പിങ്ക്, ചാർക്കോൾ, മിന്റ് തുടങ്ങി ആകർഷകമായ 3 നിറങ്ങളിലാണ് ഫോൺ പുറത്തിറക്കിയിട്ടുള്ളത്. നിറത്തിൽ മാത്രമല്ല, വിലയും വളരെ ആകർഷകമാണെന്നത് ഉറപ്പുനൽകുന്നു.
10,000 രൂപയ്ക്ക് താഴെ ഒരു Smartphone വാങ്ങാൻ പദ്ധതിയിടുന്നവർക്ക് വിപണിയിലെ ഈ പുത്തൻ താരത്തെ തെരഞ്ഞെടുക്കാം. ഫോണിന്റെ ക്യാമറ, ചിപ്സെറ്റ്, ബാറ്ററി, സ്റ്റോറേജ് എന്നിവയെല്ലാം വിശദമായി അറിയാം. ഒപ്പം ഫോണിന് എത്ര വില വരുന്നുവെന്നും നോക്കാം… Nokia സി32ൽ ഒക്ടാ കോർ പ്രൊസസറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 6.55 ഇഞ്ച് വളഞ്ഞ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ആൻഡ്രോയിഡ് 13 ആണ് OS.
ഇരട്ട പിൻ ക്യാമറയാണ് ഫോണിൽ വരുന്നത്. 50 മെഗാപിക്സൽ മെയിൻ ക്യാമറയ്ക്ക് പുറമെ, ഇത് AIയെ സപ്പോർട്ട് ചെയ്യുന്നു. ഫോണിന്റെ സെക്കൻഡറി ക്യാമറ 2 MPയാണ്. ഫോണിന്റെ സെൽഫി ക്യാമറ 8 മെഗാപിക്സൽ സെൻസറുള്ളതാണ്.
10W വയർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഫോണിലുള്ളത്. 3 ദിവസം വരെ ബാറ്ററി ലൈഫ് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. മുൻകാലങ്ങളിലെ നോക്കിയ മോഡലുകളെ അവലോകനം ചെയ്യുമ്പോൾ നോക്കിയ സി32ന്റെ ബാറ്ററി ലൈഫ് മികച്ചതായിരിക്കുമെന്ന് തന്നെ അനുമാനിക്കാം. 5.2 ബ്ലൂടൂത്ത് വേർഷനും, ടൈപ്പ്-സി USB പോർട്ടും, 3.5 mm ഓഡിയോ ജാക്കും, ജിപിഎസുമാണ് ഫോണിലെ കണക്റ്റിവിറ്റിയിൽ വരുന്ന പ്രധാന ഫീച്ചറുകൾ.
3 നിറങ്ങളിലാണ് നോക്കിയ സി32 വരുന്നത്. ഇവ രണ്ട് സ്റ്റോറേജുകളുള്ള മോഡലാണ്. അതായത്, 4GB റാമും 128GB സ്റ്റോറേജുമുള്ള ഫോണും, 4GB റാമും, 64GB സ്റ്റോറേജുമുള്ള ഫോണുമാണ് നോക്കിയ പുറത്തിറക്കിയിരിക്കുന്നത്. 2 ഫോണുകളും 10,000 രൂപയ്ക്ക് താഴെ ബജറ്റിലുള്ളവയാണ്.
4GB RAM + 64GB സ്റ്റോറേജ്- 8,999 രൂപ
4GB RAM + 128GB സ്റ്റോറേജ്- 9,499 രൂപ
നോക്കിയ ഇന്ത്യ ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് ഫോൺ ഇപ്പോൾ ലഭ്യമാണ്.