2 സ്മാർട്ട് ഫോണുകൾക്ക് പിന്നാലെ ആൻഡ്രോയിഡ് മാർഷ്മല്ലോയിൽ പുതിയ ടാബ്ലെറ്റുകളും ?
നോക്കിയ പ്രേമികൾക്ക് ഒരുപാടു സന്തോഷ വാർത്തകൾ ആണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.നോക്കിയ തിരിച്ചു വരുന്നു എന്നത് തന്നെയാണ് നമുക്ക് സന്തോഷം തരുന്ന ഒരു വാർത്ത .എന്നാൽ നോക്കിയ സ്മാർട്ട് ഫോണുകൾ മാത്രമല്ല അവരുടെ പുതിയ ടാബ്ലെറ്റുകളും വിപണിയിൽ ഇറക്കുമെന്നു സൂചനകൾ .നോക്കിയയുടെ ആദ്യത്തെ ടാബ്ലെറ്റ് ആയ N1 ന്റെ പിൻഗാമിയാണ് ഇത് എന്ന് സൂചനകൾ .
അവരുടെ പുതിയ സ്മാർട്ട് ഫോണുകൾ അടുത്തമാസം വിപണിയിൽ എത്തുമെന്ന് പ്രതീഷിക്കുന്നു .അതിനു ശേഷം ആണ് പുതിയ ടാബ്‌ലറ്റുകൾ വിപണിയിൽ ഇറക്കുക .നോക്കിയ സ്മാർട്ട് ഫോണുകളും ഒപ്പം നോക്കിയായുടെ ടാബ്ലെറ്റുകളും ആൻഡ്രോയിഡിന്റെ പുതിയ രൂപത്തിൽ ആണ് വിപണിയിൽ എത്തുക .ആൻഡ്രോയിഡ് മാർഷ്മല്ലോയിൽ ആയിരിക്കും ഇതിന്റെ ഓ എസ് പ്രവർത്തിക്കുക .
മികച്ച ക്യാമറ സവിശേഷതകളും നോക്കിയായുടെ ഈ പുതിയ ടാബ്ലെറ്റിൽ പ്രതീക്ഷിക്കാം .ഇതിന്റെ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല .നോക്കിയായുടെ പുതിയ 2 സ്മാർട്ട് ഫോണുകൾ വിപണിയിൽ ഇറങ്ങിയതിനു ശേഷം മാത്രമേ പുതിയ ടാബ്‌ലറ്റുകൾ വിപണിയിൽ എത്തുകയുള്ളൂ .നോക്കിയ പഴയതുപോലെ ഇന്ത്യൻ വിപണിയിൽ മികച്ച രീതിയിൽ കീഴടക്കുമോ എന്ന് കണ്ടറിയാം .