digit zero1 awards

നോക്കിയായുടെ ഏറ്റവും പുതിയ മറ്റൊരു മോഡൽ

നോക്കിയായുടെ ഏറ്റവും പുതിയ മറ്റൊരു മോഡൽ
HIGHLIGHTS

5.5 ഇഞ്ചിന്റെ QHD OLED ഡിസ്‌പ്ലേയിൽ

നോക്കിയായുടെ ശ്രേണിയിൽ നിന്നും മറ്റൊരു പുതിയ മോഡൽകൂടി ലോകവിപണിയിൽ എത്തുന്നു .നോക്കിയ 9 എന്ന മോഡലാണ് വിപണിയും കാത്തിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ചിന്റെ QHD OLED ഡിസ്‌പ്ലേയിൽ ആണ് നിർമ്മിച്ചിരിക്കുന്നത് .

സ്നാപ്ഡ്രാഗന്റെ 835 പ്രോസസറിൽ ആണ് പ്രവർത്തനം .ഇനി ഇതിന്റെ പെർഫോമൻസിന്റെ കാര്യങ്ങൾ പറയുകയാണെങ്കിൽ 6 ജിബിയുടെ കരുത്താർന്ന റാം ഇതിനുണ്ട് .

കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകൾ ആണ് .ആൻഡ്രോയിഡ് 7.1.1 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

22 മെഗാപിക്സലിന്റെ Carl-Zeiss പിൻ ക്യാമറ കൂടാതെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറ എന്നിവ ഇതിനുണ്ട് . 3800mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഈ വർഷം അവസാനത്തോടുകൂടി ഇത് ലോകവിപണിയിൽ എത്തുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo