അമ്പരിപ്പിക്കുന്ന വിലയ്ക്ക് ഇന്ത്യയില്‍ നോക്കിയ 8210 4ജി അവതരിപ്പിച്ചു

അമ്പരിപ്പിക്കുന്ന വിലയ്ക്ക് ഇന്ത്യയില്‍ നോക്കിയ 8210 4ജി അവതരിപ്പിച്ചു
HIGHLIGHTS

നോക്കിയ ഇതാ ഏറ്റവും പുതിയ 8210 4ജി ഇന്ത്യയില്‍ അവതരിപ്പിച്ചു

3999 രൂപയാണ് ഈ ഫോണുകളുടെ വിപണിയിലെ വില

 എച്ച്എംഡി ഗ്ലോബല്‍  നോക്കിയ 8210 4ജി  ഫീച്ചര്‍ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മികച്ച രൂപകല്പനയില്‍ ദീര്‍ഘകാല ഈടുനില്‍പ്, 27 ദിവസത്തെ സ്റ്റാന്‍ഡ്ബൈ ബാറ്ററി ലൈഫ്, 2.8 ഇഞ്ച് ഡിസ് പ്ലേ, എംപി3 പ്ലയര്‍,  വയര്‍ലെസ് എഫ്എം റേഡിയോ, ക്യാമറ, 4ജി കണക്റ്റിവിറ്റി, ഡ്യുവല്‍ സിം വോള്‍ട്ട് വോയ്സ് കോള്‍ തുടങ്ങിയവയോടെയാണ് ഈ ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പം എന്നതാണ് ഈ ഫോണിന്‍റെ മറ്റൊരു സവിശേഷതയായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്.

 ഇതോടൊപ്പം നോക്കിയയുടെ ജനപ്രിയ മോഡലായ നോക്കിയ 110 (2022)  എന്ന പുതിയ മോഡലും കമ്പനി പുറത്തിറക്കി. ഓട്ടോ കോള്‍ റെക്കോര്‍ഡിങ്, നോക്കിയ ഫോണുകളുടെ മികച്ച ഗുണനിലവാരത്തിലുള്ള ബില്‍റ്റ് ഇന്‍ പിന്‍ ക്യാമറ, ഫോണ്‍ സൗകര്യങ്ങള്‍ തടസ്സമില്ലാതെ ആസ്വദിക്കുന്നതിന് ദീര്‍ഘനേരം നില്‍ക്കുന്ന ബാറ്ററി എന്നിവയാണ് ഈ ഫീച്ചര്‍ ഫോണിന്‍റെ പ്രത്യേകതകള്‍. രണ്ട് ഫോണുകളും ഒരു വര്‍ഷത്തെ റീപ്ലേസ്മെന്‍റ് ഗ്യാരണ്ടിയോടെയാണ് പുറത്തിറക്കിയിരിക്കുന്നത്.

 പുതിയ ഫീച്ചര്‍ ഫോണുകള്‍ താങ്ങാവുന്നതും ദീര്‍ഘകാലം  നീണ്ടുനില്‍ക്കുന്നതുമായ സാങ്കേതിക വിദ്യ  എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള എച്ച്എംഡി ഗ്ലോബലിന്‍റെ പ്രതിബദ്ധതയുടെ തെളിവാണെന്നും ഇന്ത്യയിലെ പ്രീമിയം ഫീച്ചര്‍ ഫോണ്‍ വിപണിയില്‍  ശക്തമായ സാന്നിദ്ധ്യമായ നോക്കിയ ബ്രാന്‍ഡിലുള്ള പുതിയ ഫോണുകള്‍ കുറച്ചുമാത്രം ഇഷ്ടപ്പെടുന്ന, കൂടുതല്‍ ഇണങ്ങിയ ഫാഷന്‍ തേടുന്ന യുവ തലമുറ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എച്ച്എംഡി  ഗ്ലോബല്‍ ഇന്ത്യ, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക വൈസ് പ്രസിഡന്‍റ് സന്‍മീത് സിങ് കൊച്ചാര്‍ പറഞ്ഞു.നോക്കിയ 8210 4ജി നീല, ചുവപ്പ് നിറങ്ങളില്‍ ആമസോണില്‍ ആഗസ്റ്റ് ആറ് മുതല്‍ ലഭ്യമാകും. 3999 രൂപയാണ് വില.

നോക്കിയ 110 (2022)  ചാര്‍ക്കോള്‍, സിയാന്‍, റോസ് ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍  പ്രമുഖ റീട്ടെയ്ല്‍ സ്റ്റോറുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകളിലും നോക്കിയ  ഡോട്ട്  കോംമിലും ലഭ്യമാകും. സിയാന്‍, ചാര്‍കോള്‍ നിറങ്ങളിലുള്ളതിന് 1699 രൂപയും റോസ് ഗോള്‍ഡിന് 1799 രൂപയുമാണ് വില. ഇതിനൊപ്പം 299 രൂപ വിലയുള്ള ഇയര്‍ഫോണ്‍ സൗജന്യമായി ലഭിയ്ക്കും.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo