നോക്കിയ അവരുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .നോക്കിയ 6.1 എന്ന മോഡലുകൾക്ക് ശേഷം നോക്കിയ 7.1 മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത് .എന്നാൽ നോക്കിയ 6.1 മോഡലുകളുടെ അതെ സവിശേഷതകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .ചില വെത്യസങ്ങൾ മാത്രമേ എടുത്തു പറയുവാൻ സാധിക്കുകയുള്ളു .ഇതിന്റെ വില വരുന്നത് 19999 രൂപയാണ് .നോക്കിയ 7.1 പ്ലസ് മോഡലുകളുടെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .
5.84 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080 x 2280 ഫുൾ HD പ്ലസ് സ്ക്രീൻ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .19:9 ആസ്പെക്ടറ്റ് റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .400 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .12 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3060mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.1 Oreoലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്.19999 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .നോക്കിയ ഒഫീഷ്യൽ വെബ് സൈറ്റ് വഴി ഇത് ഇപ്പോൾ നിങ്ങൾക്ക് പ്രീ ഓർഡറുകൾ നടത്തുവാൻ സാധിക്കുന്നതാണ് .എന്നാൽ ക്യാമറയിലും ഡിസ്പ്ലേയിലും എല്ലാം നോക്കിയ 6.1 മോഡലുകളെക്കാൾ കുറച്ചു മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .