HDR10 സപ്പോർട്ട് ഡിസ്‌പ്ലേയിൽ നോക്കിയ 7.1 പുറത്തിറക്കി ,വില ?

HDR10 സപ്പോർട്ട് ഡിസ്‌പ്ലേയിൽ നോക്കിയ 7.1 പുറത്തിറക്കി ,വില ?
HIGHLIGHTS

പുതിയ നോക്കിയ സ്മാർട്ട് ഫോണുകൾ എത്തി

 

നോക്കിയായുടെ ഏറ്റവും പുതിയ മോഡലുകൾ ലോകവിപണിയിൽ പുറത്തിറക്കി .നോക്കിയ 7.1 എന്ന സ്മാർട്ട് ഫോൺ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ HDR10 സപ്പോർട്ടോടുകൂടിയ ഡിസ്‌പ്ലേയാണ് .ഇതിന്റെ ലോകവിപണിയിലെ വില EUR 349 ആണ് .അതായത് ഏകദേശം 27000 രൂപമുതലാണ്  ഇന്ത്യൻ വിപണിയിൽ എത്തുന്നത് .മറ്റു സവിശേഷതകൾ ഇവിടെ കൊടുത്തിരിക്കുന്നു .

5.84 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .കൂടാതെ HDR10 സപ്പോർട്ടോടുകൂടിയാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെതന്നെ 19:9 ആസ്പെക്ട് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .രണ്ടു തരത്തിലുള്ള മോഡലുകൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .3ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ സ്റ്റോറേജിൽ & 4ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് പുറത്തിറങ്ങുന്നത് .

Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android One ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .12 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് ,Carl Zeiss സെർട്ടിഫൈഡ് പിൻ ക്യാമറകളാണിത് .

3,060mAhന്റെ ഫാസ്റ്റ് ചാർജിങ് കാഴ്ചവെക്കുന്ന ബാറ്ററി ലൈഫും ഇതിനുണ്ട് .കമ്പനി പറയുന്നത് ഏകദേശം 30 മിനുട്ടിനുള്ളിൽ 50 ശതമാനം ബാറ്ററി ലഭിക്കും എന്നാണ് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ ഏകദേശ വില പറയുകയാണെങ്കിൽ 27000 രൂപമുതൽ 29000 രൂപവരെയാണ് .ഒക്ടോബർ അവസാനത്തോടുകൂടി ഇത് ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് കരുതുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo