ഡ്യൂവൽ പിൻ ക്യാമറയിൽ നോക്കിയ 7 പ്ലസ് മോഡലുകൾ

ഡ്യൂവൽ പിൻ ക്യാമറയിൽ നോക്കിയ 7 പ്ലസ് മോഡലുകൾ
HIGHLIGHTS

ആമസോണിൽ ഉടൻ എത്തുന്നു നോക്കിയ 7 പ്ലസ്

 

6 ഇഞ്ചിന്റെ  FHD+ നോക്കിയ 7 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ 18 .9 ഡിസ്പ്ലേ റെഷിയോ ഇത് കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകളുടെ ആന്തരിക സവിശേഷതകളാണ് .

Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .12 + 12 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .Android Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .25999 രൂപയ്ക്ക് അടുത്താണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് .

ഡ്യൂവൽ പിൻ ക്യാമറയിൽ കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോയിൽ നോക്കിയ പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ ആണ് നോക്കിയ 7 പ്ലസ് എന്ന മോഡൽ .ഉടൻ തന്നെ ഇത് ആമസോണിൽ എത്തുന്നതാണ് .മികച്ച പെർഫോമൻസ് തന്നെയാണ് നോക്കിയ 7 പ്ലസ് മോഡലുകൾ കാഴ്ചവെക്കുന്നത് .ഒരു മിഡ് റെയിൻഞ് സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഈ മോഡലുകൾ നിരാശപെടുത്തും .


ഒരു സ്മാർട്ട് ഫോണിന്റെ ഏറ്റവും വലിയ രണ്ടു ഘടകങ്ങളിൽ ഒന്നാണ് അതിന്റെ പ്രൊസസർ .കാരണം പ്രൊസസർ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നില്ല എങ്കിൽ അത് ഫോണിനെ കാര്യമായ രീതിയിൽ തന്നെ ബാധിക്കുന്നു .എന്നാൽ നോക്കിയ 7 പ്ലസ് എന്ന ഫോണിന്റെ പ്രൊസസർ നല്ല പെർഫോമൻസ് കാഴ്ചവെക്കുന്നത് തന്നെയാണ് .സ്നാപ്ഡ്രാഗന്റെ  660പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .

നോക്കിയ 7 പ്ലസ് സ്മാർട് ഫോണുകളിൽ നൽകിയിരിക്കുന്ന സവിശേഷതകൾ എല്ലാം തന്നെ ഒന്നിന് മെച്ചം തന്നെയാണ് .അതിൽ രണ്ടാമതായി എടുത്തുപറയേണ്ടത് അതിന്റെ പുതിയ വേർഷൻ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .നോക്കിയ 7 പ്ലസ് മോഡലുകൾ പ്രവർത്തിക്കുന്നത് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ 8.1 (Oreo)ലാണ് .

ഒരു സ്മാർട്ട് ഫോണിന്റെ സവിശേഷതകളിൽ ഏറ്റവും മികച്ചു നിൽക്കേണ്ടത് അതിന്റെ ബാറ്ററി തന്നെയാണ് .നോക്കിയ 7 പ്ലസ് എന്ന മോഡലുകളിലെ ബാറ്ററികളും മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ബാറ്ററികളാണ് .3800 mAh ന്റെ നോൺ റിമൂവബിൾ ബാറ്ററിയിലാണ് ഈ മോഡലുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ഇതിനു ഫാസ്റ്റ് ചാർജിങ് ലഭ്യമാകുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo