നോക്കിയ 8 Sirocco ,നോക്കിയ 7 പ്ലസ് പ്രീ ഓർഡർ ആരംഭിച്ചു

നോക്കിയ  8 Sirocco ,നോക്കിയ 7 പ്ലസ്  പ്രീ ഓർഡർ ആരംഭിച്ചു
HIGHLIGHTS

ഇന്ത്യൻ വിപണി കീഴടക്കാൻ നോക്കിയ സ്മാർട്ട് ഫോണുകൾ

 

നോക്കിയായുടെ പുതിയ രണ്ടു മോഡലുകളാണ് നോക്കിയ 7 പ്ലസ് കൂടാതെ നോക്കിയ  8 Sirocco.ഇതിന്റെ പ്രീ ഓർഡറുകൾ ഇന്ത്യൻ വിപണിയിൽ ആരംഭിച്ചു കഴിഞ്ഞു .കൂടാതെ ഈ മോഡലുകൾ ഈ മാസം തന്നെ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .

നോക്കിയ  8 Sirocco

5.5 ഇഞ്ചിന്റെ pOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .2560×1440 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾക്കുള്ളത് .Qualcomm Snapdragon 835 ഒക്റ്റാ കോർ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളിൽ എടുത്തുപറയേണ്ടതാണ് .3,260mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .49,999രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇത് എത്തുന്നു .

 

നോക്കിയ 7 പ്ലസ് 

6 ഇഞ്ചിന്റെ  FHD+ നോക്കിയ 7 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ 18 .9 ഡിസ്പ്ലേ റെഷിയോ ഇത് കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകളുടെ ആന്തരിക സവിശേഷതകളാണ് .

Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .12 + 12 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .Android Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .25999 രൂപയ്ക്ക് അടുത്താണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് .

ഡ്യൂവൽ പിൻ ക്യാമറയിൽ കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോയിൽ നോക്കിയ പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ ആണ് നോക്കിയ 7 പ്ലസ് എന്ന മോഡൽ .ഉടൻ തന്നെ ഇത് ആമസോണിൽ എത്തുന്നതാണ് .മികച്ച പെർഫോമൻസ് തന്നെയാണ് നോക്കിയ 7 പ്ലസ് മോഡലുകൾ കാഴ്ചവെക്കുന്നത് .ഒരു മിഡ് റെയിൻഞ് സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഈ മോഡലുകൾ നിരാശപെടുത്തും 

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo