12+13 ഡ്യൂവൽ പിൻ ക്യാമറയിൽ നോക്കിയ 7 പ്ലസ് ,നോക്കിയ 8 Sirocco ഓൺലൈൻ ഷോപ്പിൽ എത്തി ,വില ?

12+13 ഡ്യൂവൽ പിൻ ക്യാമറയിൽ നോക്കിയ 7 പ്ലസ് ,നോക്കിയ 8 Sirocco ഓൺലൈൻ ഷോപ്പിൽ എത്തി ,വില ?
HIGHLIGHTS

Android v8.0 Oreo ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നോക്കിയ 7 പ്ലസ് ,നോക്കിയ 8 Sirocco

നമ്മൾ എല്ലാവരും കാത്തിരുന്ന നോക്കിയായുടെ ഏറ്റവും പുതിയ നോക്കിയ 7 പ്ലസ് കൂടാതെനോക്കിയ  8 Siroccoഇന്ത്യൻ വിപണിയിൽ എത്തി .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിലും കൂടാതെ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് ഇപ്പോൾ വാങ്ങിക്കാവുന്നതാണ് .ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വിലവരുന്നത് 25,999 ,49,999 രൂപയാണ്  .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .


നോക്കിയ  8 Sirocco

5.5 ഇഞ്ചിന്റെ pOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .2560×1440 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾക്കുള്ളത് .Qualcomm Snapdragon 835 ഒക്റ്റാ കോർ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളിൽ എടുത്തുപറയേണ്ടതാണ് .3,260mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .49,999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ വാങ്ങിക്കാവുന്നതാണ് .

നോക്കിയ 7 പ്ലസ് 

6 ഇഞ്ചിന്റെ  FHD+ നോക്കിയ 7 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ 18 .9 ഡിസ്പ്ലേ റെഷിയോ ഇത് കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകളുടെ ആന്തരിക സവിശേഷതകളാണ് .

Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .12 + 12 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .Android Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

25999 രൂപയാണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ വാങ്ങിക്കാവുന്നതാണ് .കൂടാതെ നോക്കിയായുടെ ഷോപ്പുകളിലും ഈ രണ്ടു മോഡലുകളും വാങ്ങിക്കുവാൻ സാധിക്കുന്നു .

 

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo