നോക്കിയ 6.1 മോഡലുകൾക്ക് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Pie

Updated on 05-Nov-2018
HIGHLIGHTS

പുതിയ അപ്പ്ഡേഷനുകളുമായി നോക്കിയ സ്മാർട്ട് ഫോണുകൾ

നോക്കിയ ഏറ്റവും പുതിയതായി പുറത്തിറക്കിയ മോഡലുകളിൽ ഒന്നാണ് നോക്കിയ 6.1 പ്ലസ് എന്ന മോഡൽ .പുതിയ ആൻഡ്രോയിഡ് അപ്പ്ഡേഷനുകൾ ഈ നോക്കിയ മോഡലുകൾക്ക് ഇപ്പോൾ ലഭ്യമാകുന്നതാണു് .ആൻഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പൈ ആണ് ആണ് നോക്കിയ 6.1 ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

5.8 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ  പുറത്തിറങ്ങുന്നത് .കൂടാതെ  1080 x 2280 ഫുൾ HD പ്ലസ്  സ്ക്രീൻ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .19:9 ആസ്പെക്ടറ്റ് റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

4ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .400 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .16 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .

3060mAh ന്റെ ബാറ്ററി ലൈഫും  ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.1 Oreoലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്.എന്നാൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ആൻഡ്രോയിഡിന്റെ പുതിയ പൈ അപ്പ്ഡേഷനുകൾ ലഭ്യമാകുന്നതാണു് . കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .വില 14999 രൂപ

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :