നോക്കിയായുടെ X6 ആഗസ്റ്റ് 21 മുതൽ ഇന്ത്യൻ വിപണിയിൽ

Updated on 08-Aug-2018
HIGHLIGHTS

വിപണി കീഴടക്കാൻ നോക്കിയയുടെ പുതിയ ഫോണുകൾ

 

 

 

 

നോക്കിയായുടെ വളരെ പ്രതീക്ഷയേറിയ ഒരു സ്മാർട്ട് ഫോണുകളിൽ ഒന്നാണ് നോക്കിയ X6 എന്ന നോക്കിയ 6.1 പ്ലസ് സ്മാർട്ട് ഫോൺ .ഈ മാസം 21 തീയതി മുതൽ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ തന്നെയാകും ഇത് .സമീപകാലത്തു നോക്കിയ പുറത്തിറക്കിയതിൽ വളരെ പ്രതീക്ഷയുള്ള ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ഈ സ്മാർട്ട് ഫോണിന്റെ കുറച്ചു സവിശേഷതകൾ മനസ്സിലാക്കാം .

ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.8 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ  പുറത്തിറങ്ങുന്നത് .കൂടാതെ  1080 x 2280 ഫുൾ HD പ്ലസ്  സ്ക്രീൻ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .19:9 ആസ്പെക്ടറ്റ് റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

4ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .400 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .16 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .

3060mAh ന്റെ ബാറ്ററി ലൈഫും  ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.1 Oreoലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകളിൽ 4കെ വീഡിയോ സപ്പോർട്ട് ഇല്ല .ഈ മാസം 21 മുതൽ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :