Android 8.1 Oreo അപ്പ്ഡേഷനുംമായി നോക്കിയ 6 ,നോക്കിയ 5 മോഡലുകൾ

Updated on 29-Mar-2018
HIGHLIGHTS

നോക്കിയ മോഡലുകൾക്ക് പുതിയ അപ്പ്ഡേഷനുകൾ ലഭിക്കുന്നു

 

നോക്കിയായുടെ മികച്ച രണ്ടു മോഡലുകളിൽ ഒന്നാണ് നോക്കിയ 6 & നോക്കിയ 5.Android 7.1.1 Nougat ൽ പ്രവര്ത്തിച്ചിരുന്ന മോഡലുകൾക്ക് പുതിയ അപ്പ്ഡേഷനുകൾ  ലഭിക്കുന്നു . ഈ രണ്ടു മോഡലുകൾക്കും ഇപ്പോൾ ആൻഡ്രോയിഡിന്റെ പുതിയ വേർഷനായ Android 8.1 Oreo ലഭിക്കുന്നതാണ് .

ഈ രണ്ടു മോഡലുകളും കഴിഞ്ഞ വർഷംമാണ് നോക്കിയ പുറത്തിറക്കിയിരുന്നത് .നോക്കിയ 6 ന്റെ 2018 വേർഷൻ ഉടൻ തന്നെ വിപണിയിലും എത്തുന്നു .ഈ സാഹചര്യത്തിലാണ് ഈ മോഡലുകൾക്ക് 8.1 Oreo അനുവദിച്ചത് .

Nokia 6 (2018) എഡിഷൻ

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് 2018 എഡിഷൻ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2.2GHz octa-core Qualcomm Snapdragon 630 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

Android 7.1.1 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം . Android Oreoലേക്ക് അപ്ഡേറ്റ് ചെയ്യുവാനും സാധിക്കുന്നു .16 മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനുള്ളത് .3,000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . 

ഞങ്ങളുടെ Instagram പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :