നോക്കിയ 6 ഇന്ന് മുതൽ 14,999 രൂപയ്ക്ക് ഇന്ത്യയിലും വാങ്ങാനാകും

നോക്കിയ 6 ഇന്ന് മുതൽ 14,999 രൂപയ്ക്ക് ഇന്ത്യയിലും വാങ്ങാനാകും
HIGHLIGHTS

5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലെയുമായാണെത്തുന്നത്.

നോക്കിയയുടെ മധ്യനിര ആൻഡ്രോയിഡ് ഫോണായ നോക്കിയ 6 ഇന്ത്യയുൾപ്പടെയുള്ള വിപണികളിലെത്തി. എച്ച്എംഡി ഗ്ലോബൽ നോക്കിയ 3, നോക്കിയ 5 എന്നിവയും  ഇന്ത്യയിൽ  വില്പനയ്ക്കായെത്തിച്ചിട്ടുണ്ട്. ജനുവരിയിൽ പ്രഖ്യാപിക്കപ്പെട്ട നോക്കിയ 6 ഇന്ന് മുതൽ 14,999 രൂപയ്ക്ക് ഇന്ത്യയിലും വാങ്ങാനാകും. 
 
നോക്കിയ 3, നോക്കിയ 5 എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ മികച്ചതും വില കൂടിയതുമായ നോക്കിയ 6 സ്മാർട്ട്ഫോൺ 1920 x 1080 പിക്സൽ റെസലൂഷൻ നൽകുന്ന 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലെയുമായാണെത്തുന്നത്. ഈ ഫോണിന്റെ സ്ക്രീനിനു ഗൊറില്ല ഗ്ളാസ് 3 സംരക്ഷണമേകുന്നു. 
 
3 ജിബി റാമും,അഡ്രീനോ 505 ജിപിയുവിന്റെ പിന്തുണയുമുള്ള ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത് 1.4 ജിഗാഹെർട്സ് സ്നാപ്ഡ്രാഗൺ 430 ഒക്ട കോർ പ്രോസസറാണ്. 
 
ആൻഡ്രോയിഡ് 7.1.1 നൗഗട്ട് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ഫോൺ 16 എംപി ക്യാമറ, എഫ് / 2.0, ഡ്യുവൽ ടോൺ എൽഇഡി ഫ്ളാഷ് പ്രത്യേകതയുള്ള പ്രധാന ക്യാമറയ്ക്കും  8 എംപി സെൽഫി ഷൂട്ടറിനുമൊപ്പമാണെത്തുന്നത്. 
 
3000 എംഎഎച്ച് ബാറ്ററിയും ഫിംഗർപ്രിന്റ് സ്കാനറുമുള്ള ഈ ഇരട്ട സിം 4  ജി ഫോണിന് VoLTE,ബ്ലൂടൂത്ത് 4.1, വൈഫൈ, എൻഎഫ്സി പിന്തുണയുമുണ്ട്
Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo