നോക്കിയ 6.1 (2018 ) മോഡലുകൾ പുറത്തിറക്കി ,വില ?

നോക്കിയ 6.1 (2018 )  മോഡലുകൾ പുറത്തിറക്കി ,വില ?
HIGHLIGHTS

പുതിയ അപ്പ്ഡേഷനുകളുമായി നോക്കിയ 6.1 മോഡലുകൾ

കഴിഞ്ഞ വർഷം നോക്കിയ പുറത്തിറക്കിയ ഒരു മോഡലായിരുന്നു നോക്കിയ 6 .എന്നാൽ 2018 ൽ അതിന്റെ പുതിയ അപ്പ്ഡേറ്റഡ് വേർഷൻ പുറത്തിറക്കുന്നു .എന്നാൽ നോക്കിയേ 6.1 മോഡലുകൾക്ക് വലിയ വെത്യാസം ഒന്നും തന്നെയില്ല .അതിന്റെ പ്രോസസറിലും ,ഓഎസിലും മാത്രമാണ് വെത്യാസം വരുത്തിയിരിക്കുന്നത് .ഇതിന്റെ കുറച്ചു സവിശേഷതകൾ മനസ്സിലാക്കാം .

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് നോക്കിയ 6.1 2018 എഡിഷൻ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2.2GHz octa-core Qualcomm Snapdragon 630 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

Android Oreoലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .16 മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനുള്ളത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .3,000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . 

എന്നാൽ ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നോക്കിയ 6  2017 എഡിഷൻ വാങ്ങിക്കാവുന്നതാണ് .നോക്കിയ 6.1 മോഡലുകളുടെ വിലവരുന്നത് $269 ആണ് .അതായത് ഇന്ത്യൻ വിപണിയിൽ 17000 രൂപയ്ക്ക് അടുത്തുവരും എന്നാണ് സൂചനകൾ .

നോക്കിയ 7 പ്ലസ് 

6 ഇഞ്ചിന്റെ  FHD+ നോക്കിയ 7 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ 18 .9 ഡിസ്പ്ലേ റെഷിയോ ഇത് കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകളുടെ ആന്തരിക സവിശേഷതകളാണ് .

Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .12 + 12 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .Android Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .25999 രൂപയാണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo