പൊളിച്ചടുക്കി നോക്കിയ ;ഇതാ നോക്കിയ 5.4 ഫോണുകൾ പുറത്തിറങ്ങുന്നു

പൊളിച്ചടുക്കി നോക്കിയ ;ഇതാ നോക്കിയ 5.4 ഫോണുകൾ പുറത്തിറങ്ങുന്നു
HIGHLIGHTS

നോക്കിയയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

നോക്കിയ 5.4 എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്

Snapdragon 662 പ്രോസ്സസറുകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത്

നോക്കിയയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഈ മാസ്സം പുറത്തിറങ്ങുന്നു .നോക്കിയ 5.4 കൂടാതെ നോക്കിയ 3.4 എന്നി സ്മാർട്ട് ഫോണുകളാണ് ഈ മാസ്സം ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .നോക്കിയയുടെ മിഡ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് നോക്കിയ 5.4 എന്ന സ്മാർട്ട് ഫോണുകൾ .Snapdragon 662 പ്രോസ്സസറുകളിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .

 NOKIA 5.4-പ്രധാന സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.39-inch HD+ പഞ്ച് ഹോൾ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .Polar Night കൂടാതെ  Dusk എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ Qualcomm’s Snapdragon 662 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ NOKIA 5.4 സ്മാർട്ട് ഫോണുകളുടെ മൂന്നു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .

4ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ ,4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Android 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് .കൂടാതെ മറ്റൊരു ശ്രദ്ധേയമായകാര്യം ഈ ഫോണുകൾ ഉടൻ തന്നെ ആൻഡ്രോയിഡ് 11 അപ്പ്‌ഡേഷനുകൾ ലഭിക്കും എന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ പിന്നിൽ നാല് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 5  മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുകൾ + 2 മെഗാപിക്സൽ മാക്രോ ലെൻസുകൾ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 4,000mAh ന്റെ ബാറ്ററി ലൈഫ്(10W charging support via USB Type-C ) ആണ് കാഴ്ചവെക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo