2017ന്റെ വിപണികീഴടക്കാൻ നോക്കിയ ഓൾഡ് ഈസ് ഗോൾഡ് എത്തുന്നു
നോക്കിയായുടെ എക്കാലത്തെയും സൂപ്പർ ഹീറോ 3310 തിരിച്ചുവരുന്നത് പലപല നിറങ്ങളിൽ കൂടിയാണ്.മഞ്ഞ ,വെള്ള ,നീല ,ചുവപ്പ് എന്നി നിറങ്ങളിൽ ആണ് ഇത് എത്തുന്നത്.
പക്ഷെ ഒരു സന്തോഷ വാർത്ത എന്തെന്നാൽ ഒരു വർഷത്തെ ഫുൾ റീപ്ലേസ്‌മെന്റ് വാറന്റി ആണ് ലഭിക്കുന്നത് .
ലോകവിപണിയിൽ മികച്ച രീതിയിൽ വാണിജ്യം നേടിയ ഒരു നോക്കിയയുടെ മോഡലാണ് 3310 .നോക്കിയ ഇപ്പോൾ 3310 പുതിയ സ്റ്റൈലിഷ് രൂപത്തിൽ പുറത്തിറക്കുന്നു .22 മണിക്കൂർ നിലനിൽക്കുന്ന ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത്
2017ന്റെ അവസാനത്തോടുകൂടി ഇത് വിപണിയിൽ എത്തുന്നു .4000 രൂപയ്ക്കു അടുത്തായിരിക്കും ഇതിന്റെ വിപണിയിലെ വില .
നോക്കിയായുടെ 6 ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .കുറഞ്ഞ ചിലവിൽ സ്മാർട്ട് ഫോണുകൾ ഇറക്കി 2017 ന്റെ വിപണി തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് നോക്കിയ