നോക്കിയ 3310 4G ഫോൺ എത്തി കൂടെ ഫേസ്ബുക്ക് ,വാട്ട്സ് ആപ്പും വില ?

Updated on 01-Feb-2018
HIGHLIGHTS

പുതിയ രൂപത്തിൽ നോക്കിയ 3310

നോക്കിയയുടെ ഫോണുകളിൽ  ഏറ്റവും ജനപ്രീതിന്നീടിയ മോഡലുകളിൽ ഒന്നാണ് 3310.2017 ൽ ഇതിന്റെ 2ജി ,3ജി വേരിയന്റുകൾ പുറത്തിറക്കിയിരുന്നു .എന്നാൽ 2018 ൽ എത്തുന്നത് 4 ജി വേരിയന്റുകളുമായിട്ടാണ് .

2.4 ഇഞ്ച് ഡിസ്പ്ലേയുള്ള ഫോണില്‍  512 എംബി സ്റ്റോറേജുമുണ്ടാവും. 64 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡും ഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കും.2  മെഗാപിക്സലിന്റേതാണ് ക്യാമറ. എല്‍ഇഡി ഫ്ലാഷ് ലൈറ്റും ക്യാമറയ്ക്കൊപ്പമുണ്ടാവും. 

4G  കണക്റ്റിവിറ്റി, ബ്ലൂടൂത്ത്, ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ FM റേഡിയോ, സിംഗിള്‍ സിം കാര്‍ഡ് സ്ലോട്ട്, MP3  പ്ലെയര്‍, ഹെഡ്ഫോണ്‍ ജാക്ക് എന്നിവ ഇതിന്റെ മറ്റു ചില സവിശേഷതകളാണ് .ഇതിന്റെ ബാറ്ററി ലൈഫ് 1200 mAhആണുള്ളത് .

ഫെബ്രുവരിയിൽ ഇത് ഇന്ത്യൻ വിപണിയിൽ എത്തുന്നു .കഴിഞ്ഞ വർഷമാണ് നോക്കിയ 3310യുടെ 3ജി മോഡലുകൾ വിപണിയിൽ പുറത്തിറക്കിയിരുന്നത് .ഇതിന്റെ വിലയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :