ആധുനിക ഫീച്ചറുകളുള്ള പുതിയ ഫീച്ചർ ഫോണുമായി Nokia വീണ്ടുമെത്തി. Unisoc T107 പ്രോസസർ ഉൾപ്പെടുത്തിയിട്ടുള്ള Nokia 3210 4G പുറത്തിറങ്ങി. YouTube, UPI പോലുള്ള ഫീച്ചറുകൾ ഈ ഐക്കണിക് നോക്കിയ ഫോണിലുണ്ട്. 4000 രൂപയ്ക്ക് താഴെ വില വരുന്ന പുതിയ നോക്കിയ ഫോണിന്റെ വിശേഷങ്ങളറിയാം.
ഫോൺ പുറത്തിറങ്ങിയതിന് പിന്നാലെ പർച്ചേസിനും ലഭ്യമാക്കിയിട്ടുണ്ട്. പതിവ് പോലെ HMD Global തന്നെയാണ് ഈ നോക്കിയ ഫോണുകളും നിർമിച്ചിരിക്കുന്നത്. 2.4 ഇഞ്ച് വലിപ്പമാണ് പുതിയ നോക്കിയ ഫോണിന്റെ സ്ക്രീനിനുള്ളത്.
ക്ലാസിക് T9 കീബോർഡും ജനപ്രിയ സ്നേക്ക് ഗെയിമും ഈ കീപാഡ് ഫോണിലുണ്ട്. മൂന്ന് വ്യത്യസ്ത നിറങ്ങളിൽ ഫോൺ ലഭ്യമാണ്. നോക്കിയ 3210 4G-യുടെ പ്രധാന ഫീച്ചറുകൾ നോക്കാം.
പേരിലുള്ളത് പോലെ ഈ നോക്കിയ ഫോണിൽ 4G കണക്റ്റിവിറ്റിയുണ്ട്. QVGA റെസല്യൂഷനുള്ള സ്മാർട്ഫോണാണിത്. നോക്കിയ 3210-ന്റെ സ്ക്രീനിന് 2.4-ഇഞ്ച് വലിപ്പമാണുള്ളത്. ഇത് TFT LCD കൊണ്ട് നിർമിച്ചിരിക്കുന്നു.
64എംബി റാമും 128എംബി സ്റ്റോറേജും ജോടിയാക്കിയിട്ടുള്ള ഫോണാണിത്. Unisoc T107 ചിപ്‌സെറ്റാണ് സ്മാർട്ഫോണിന് പെർഫോമൻസ് നൽകുന്നത്. ഇതിലെ മൈക്രോ എസ്ഡി കാർഡിലൂടെ 32GB വരെ സ്റ്റോറേജ് വിപുലീകരിക്കാം.
LED ഫ്ലാഷ് ഉൾപ്പെടുത്തിയിട്ടുള്ള 2MP പിൻ ക്യാമറ ഈ ഫോണിലുണ്ട്. ബ്ലൂടൂത്ത് 5.0, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് ഫീച്ചറുകളും ഇതിലുണ്ട്. എഫ്എം റേഡിയോ സൌകര്യവും ലഭിക്കുന്നതാണ്. USB-C വഴി ചാർജ് ചെയ്യാവുന്ന കീപാഡ് ഫോണാണിത്. ഇതിലെ ബാറ്ററി 1,450 mAh ആണ്.
ക്ലൗഡ് ആപ്പുകൾ എന്നറിയപ്പെടുന്ന ആപ്പ് സർവ്വീസ് ഫോണിലുണ്ട്. ഇതിലൂടെ നിങ്ങൾക്ക് കാലാവസ്ഥയും വാർത്തകളും കാണാം. ഈ ക്ലൗഡ് ആപ്പിലാണ് YouTube, YouTube ഷോർട്ട്‌സ് ഫീച്ചറുകളും ലഭിക്കുന്നത്. നോക്കിയ ഫോണിലെ യുപിഐ ഫീച്ചറും ഇന്നത്തെ കാലത്ത് അത്യാവശ്യമുള്ളത് തന്നെ.
Read More: 64MP ക്യാമറയും 67W ഫാസ്റ്റ് ചാർജിങ്ങും! ഇനി F സീരീസിൽ New Oppo 5G ഫോൺ
നോക്കിയ 3210 4G-യുടെ വില 3,999 രൂപയാണ്. ഇത് നിലവിൽ ഇ-കൊമേഴ്സ് സൈറ്റുകളിലൂടെയും ഓൺലൈനായും വാങ്ങാം. ആമസോണിൽ ഫോൺ പർച്ചേസിന് ലഭ്യമാണ്. നോക്കിയ 3210 4G- ആമസോൺ ലിങ്ക്. കൂടാതെ, HMD-യുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും പർച്ചേസ് ചെയ്യാം. ഗ്രെഞ്ച് ബ്ലാക്ക്, Y2K ഗോൾഡ്, സ്കൂബ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോൺ എത്തിയിട്ടുള്ളത്.