വിപണി തിരിച്ചു പിടിക്കാൻ നോക്കിയയുടെ ഫ്ലിപ്പ് 4ജി ഫോൺ എത്തുന്നു
നോക്കിയയുടെ പുതിയ 4ജി ഫോണുകൾ വിപണിയിൽ എത്തുന്നു
Nokia 2760 Flip 4G ഫോണുകളാണ് വിപണിയിൽ എത്തുന്നത്
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നോക്കിയയുടെ ബഡ്ജറ്റ് ഫോണുകൾ വീണ്ടും വിപണിയിൽ പുറത്തിറക്കുന്നു .ഇത്തവണ നോക്കിയ എത്തുന്നത് ഫ്ലിപ്പ് ഫോണുകളുമായാണ് .Nokia 2760 Flip 4G എന്ന ഫോണുകളുമായാണ് ഇത്തവണ നോക്കിയ വിപണിയിൽ എത്തുന്നത് .നോക്കിയയുടെ പഴയകാല ഫ്ലിപ്പ് മോഡലുകളുടെ സമാനമായ രീതിയിൽ തന്നെയാണ് ഈ ഫോണുകളുടെയും ഡിസൈൻ നൽകിയിരിക്കുന്നത് എന്ന് പറയാം .4ജി സപ്പോർട്ടുകൾ ഈ ഫോണുകളിൽ ലഭിക്കുന്നുണ്ട് .
ഇപ്പോൾ ഈ ഫോണുകളുടെ ഡിസൈൻ കൂടാതെ ഫീച്ചറുകൾ ഒക്കെ തന്നെ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .Tracfone ൽ ആണ് നോക്കിയയുടെ പുതിയ ഫോണുകളുടെ വിവരങ്ങൾ ലിസ്റ്റ് ചെയ്തിരിക്കുന്നത് .അതുപ്പോലെ തന്നെ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .അത്തരത്തിൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ ഫോണുകൾക്ക് 5 മെഗാപിക്സൽ ക്യാമറകൾ ലഭിക്കും എന്നാണ് .
അതുപോലെ തന്നെ ബാറ്ററിയുടെ വിവരങ്ങളും ഇതിൽ കൊടുത്തിരിക്കുന്നു .1,450mAh ന്റെ ബാറ്ററി ലൈഫിൽ തന്നെ ഈ നോക്കിയ ഫ്ലിപ്പ് ഫോണുകൾ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .കൂടാതെ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് വരുകയാണെങ്കിൽ ഈ ഫോണുകളിൽ KaiOS ലഭിക്കും എന്നാണ് ഇപ്പോൾ സൂചിപ്പിച്ചിരിക്കുന്നത് .
അതുപോലെ തന്നെ ഈ ഫോണുകളിൽ 4G, Wi-Fi, Bluetooth, GPS അടക്കമുള്ള സർവീസുകളും ലഭിക്കും .32 ജിബിയുടെ സ്റ്റോറേജുകളിൽ വരെ പുറത്തിറങ്ങും എന്നാണ് സൂചനകൾ .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .