3000 രൂപയ്ക്ക് താഴെ 4ജി ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കി നോക്കിയ

Updated on 26-Jul-2021
HIGHLIGHTS

നോക്കിയയുടെ ഏറ്റവും പുതിയ ഫോണുകൾ ഇതാ വിപണിയിൽ എത്തി

Nokia 110 4G ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്

2799 രൂപയാണ് ഈ ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വില

നോക്കിയയുടെ പുതിയ 4ജി ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിലും പുറത്തിറക്കിയിരിക്കുന്നു .നോക്കിയയുടെ Nokia 110 4G എന്ന ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ ഫോണുകളുടെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ 4ജി സപ്പോർട്ട് തന്നെയാണ് .കൂടാതെ  1,020mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ 2799 രൂപയാണ് വില വരുന്നത് .

Nokia 110 4G Feature Phone

സവിശേഷതകൾ നോക്കുകയാണെങ്കിൽ 1.8 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് Nokia 110 4G എന്ന ഫീച്ചർ ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 120 x 160 പിക്സൽ റെസലൂഷനും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

വളരെ സ്റ്റൈലിഷ് രൂപകല്പനയിൽ എത്തിയിരിക്കുന്ന LED ലൈറ്റുകളും ഇതിനുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകളിൽ മെമ്മറി കാർഡുകൾ ഇടുവാൻ സാധിക്കുന്നതാണ് .

32 ജിബിവരെയാണ് ഈ ഫീച്ചർ  ഫോണുകളിൽ മെമ്മറി കാർഡ് ഇടുവാൻ സാധിക്കുന്നത് .അതുപോലെ തന്നെ രണ്ടു ഫോണുകളിലും  MP3 ,എഫ് എം റേഡിയോ സപ്പോർട്ട് എന്നിവയും ലഭിക്കുന്നുണ്ട് .1,020mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ നോക്കിയ 110 4ജി സ്മാർട്ട് ഫോണുകൾക്ക്2799 രൂപയാണ് ആണ് വില വരുന്നത് .

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :