നോക്കിയ റിട്ടേൺസ് ;ഇതാ നോക്കിയ 110 4G ഫോണുകൾ പുറത്തിറക്കി
നോക്കിയയുടെ പുതിയ രണ്ടു ഫീച്ചർ ഫോണുകൾ ഇതാ വിപണിയിൽ എത്തി
Nokia 110 4G, Nokia 105 4G എന്നി ഫോണുകളാണ് എത്തിയിരിക്കുന്നത്
3000 രൂപ റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഫീച്ചർ ഫോണുകളാണ് ഇത്
നോക്കിയയുടെ പുതിയ രണ്ടു ഫീച്ചർ ഫോണിൽ കൂടി ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Nokia 110 4G, Nokia 105 4G എന്നി ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ ഫീച്ചർ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 4ജി സപ്പോർട്ട് തന്നെയാണ് .ഈ രണ്ടു ഫോണുകളിലും 4ജി സപ്പോർട്ട് ലഭിക്കുന്നുണ്ട് .
സവിശേഷതകൾ നോക്കുകയാണെങ്കിൽ 1.8 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് Nokia 110 4G, Nokia 105 4G എന്നി ഫീച്ചർ ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 120 x 160 പിക്സൽ റെസലൂഷനും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വളരെ സ്റ്റൈലിഷ് രൂപകല്പനയിൽ എത്തിയിരിക്കുന്ന LED ലൈറ്റുകളും ഇതിനുണ്ട് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകളിൽ മെമ്മറി കാർഡുകൾ ഇടുവാൻ സാധിക്കുന്നതാണ് .32 ജിബിവരെയാണ് ഈ ഫീച്ചർ ഫോണുകളിൽ മെമ്മറി കാർഡ് ഇടുവാൻ സാധിക്കുന്നത് .അതുപോലെ തന്നെ രണ്ടു ഫോണുകളിലും MP3 ,എഫ് എം റേഡിയോ സപ്പോർട്ട് എന്നിവയും ലഭിക്കുന്നുണ്ട് .
1,020mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ നോക്കിയ 110 4ജി സ്മാർട്ട് ഫോണുകൾക്ക് EUR 39.90 ആണ് വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ താരതമ്മ്യം ചെയ്യുമ്പോൾ ഏകദേശം 3600 രൂപയ്ക്ക് അടുത്തുവരും .Nokia 105 4G ഫോണുകൾക്ക് EUR 34.90 ആണ് വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ താരതമ്യം ചെയ്യുമ്പോൾ ഏകദേശം 3100 രൂപയ്ക്ക് അടുത്തുവരും .