സ്റ്റൈലിഷ് ലുക്കിൽ നെക്സസ് Sailfish
4 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ്
നെക്സസിന്റെ പുതിയ Sailfish മോഡൽ പുറത്തിറങ്ങുന്നു .നെക്സസിന്റെ ഇതുവരെ പുറത്തിറങ്ങിയതിൽവെച്ചു ഏറ്റവും മികച്ച സവിശേഷതകളോടെയാണ് ഇത് പുറത്തിറങ്ങുന്നത് .ഇതിന്റെ കുറച്ചു പ്രധാന സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5 ഇഞ്ച് hd ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .
1080പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .4 ജിബിയുടെ കിടിലൻ റാം ,32 ജിബിയുടെ മെമ്മറി സ്റ്റോറെജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകൾ ആണ് .സ്നാപ്ഡ്രാഗൺ 820 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ ക്യാമറ സവിശേഷതകൾ പറയുകയാണെങ്കിൽ ഇതിന്റെ വിലക്കനുസരിച്ചുള്ള ക്യാമെറ സവിശേഷതകൾ ഇല്ല എന്നുതന്നെ പറയേണ്ടിവരും .
12മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2770mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വില ഏകദേശം 380 ഡോളർ വരും .ഉടൻതന്നെ ലോകവിപണിയിൽ പുറത്തിറങ്ങു .