പുതിയ രൂപത്തിൽ നെക്സസ് 5പി
By
Anoop Krishnan |
Updated on 05-Aug-2016
HIGHLIGHTS
നെക്സസിന്റെ പുതിയ 5പി സെയിൽഫിഷ് രൂപത്തിൽ
നെക്സസിന്റെ പുതിയ സ്മാർട്ട് ഫോൺ ആയ 5 പി സെയിൽ ഫിഷിന്റെ ഓ എസിൽ പുറത്തിറങ്ങുന്നു .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .നെക്സസ് 5 പി ,5.5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിൽ ആണ് പുറത്തിറങ്ങുക .1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .
Qualcomm Snapdragon 820 SoC ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് .4 ജിബിയുടെ മികച്ച റാം ,32 ജിബിയുടെ ഇൻബിൽഡ് മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇതിൽ ആൻഡ്രോയിഡ് വെർഷനായ 7 ആണ് ഉപയോഗിക്കുക എന്നാണ് സൂചനകൾ .1
3 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതിന്റെ വിലയെ കുറിച്ചോ മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല .