15,399 രൂപയ്ക്ക് “നെക്സ്റ്റ് ബിറ്റ് റോബിൻ ” 100 ജിബി ക്‌ളൗഡ്‌ സ്റ്റോറേജോടെ

Updated on 22-Jul-2016
HIGHLIGHTS

നെക്സ്റ്റ് ബിറ്റ് റോബിന്റെ വില കുറച്ചു

സ്മാർട്ട് ഫോൺ രംഗത്ത് കടന്നുവന്ന പുതിയൊരു സ്മാർട്ട് ഫോൺ ആയിരുന്നു നെക്സ്റ്റ് ബിറ്റ് റോബിൻ .എല്ലാവരും പ്രതീക്ഷയോടെ കാത്തിരുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയായിരുന്നു .പക്ഷെ പ്രതീക്ഷിച്ച രീതിയിൽ അതിനു ഉയരാൻ കഴിഞ്ഞില്ല എന്നത് ഒരു സത്യം .അതിനു കാരണം അതിന്റെ വില തന്നെയായിരുന്നു .തുടക്കത്തിൽ ഏതാണ്ട് 19000 രൂപയായിരുന്നു ഇതിന്റെ വില .പക്ഷെ ഇപ്പോൾ ഇതാ വില കുത്തനെ കുറിച്ചിരിക്കുന്നു .15399 രൂപയ്ക്ക് ഇതു ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നു .അതും 100 ജിബി ക്‌ളൗഡ്‌ സ്റ്റോറേജോടെ .കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .

സവിശേഷതകൾ

ഡിസ്പ്ലേ : 5.2 ഇഞ്ച് സ്ക്രീൻ

റെസലൂഷൻ : 1920 X 1080

SoC : ക്വാൽകോം സ്നാപ്ഡ്രാഗൺ 808

റാം : 3 ജിബി ആന്തരിക

സംഭരണം: 32GB / 100GB ഓൺലൈൻ മൈക്രോഎസ്ഡി പിന്തുണ ഇല്ല

റിയർ ക്യാമറ : 13

ഫ്രണ്ട് ക്യാമറ: 5MP

ബാറ്ററി: 2680mAh

ഒഎസ് : ആൻഡ്രോയിഡ് 6.0

 

ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ പിൻ ക്യാമറ 13 മെഗാ പിക്സലും ,മുൻ ക്യാമറ 5 മെഗാ പിക്സലും ആണ് .HTC സ്മാർട്ട്‌ ഫോണുകളുടെ ക്യാമറയെ താരതമ്യം ചെയ്യുമ്പോൾ 19999 രൂപയ്ക്കു വളരെ കുറഞ്ഞ ഒരു നിലവാരത്തിലുള്ള ക്യാമറകൾ ആണ് ഇതിനുള്ളത് .15000 രൂപയ്ക്കു 8 മെഗാ പിക്സൽ മുൻ ക്യാമറകൾ ഉള്ള സ്മാർട്ട്‌ ഫോണുകൾ HTC ൽ ഇപ്പോൾ ലഭ്യമാകുന്ന സമയത്ത് .ഇനി ഇതിന്റെ ബാറ്ററിയെ കുറിച്ച് പറയുവാണെങ്കിൽ മോശമായ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .ഇതിന്റെ പഴയ വില എന്നുപറയുന്നത് 19999 രൂപയായിരുന്നു .എന്ന ഇപ്പോൾ ഇതു നിങ്ങൾക്ക് 15399 രൂപയ്ക്ക് ലഭിക്കുന്നു .

ഈ സ്മാർട്ട്‌ ഫോൺ ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :