സോപ്പോയിൽ നിന്നും മറ്റൊരു സ്മാർട്ട് ഫോൺ കൂടി പുറത്തു വന്നിരിക്കുന്നു .സോപ്പോയുടെ ഏറ്റവും പുതിയ മോഡലായ സോപ്പോ സ്പീഡ് 8 ആണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ തവണ മികച്ച സവിശേഷതകളോടെ ആണ് സോപ്പോ എത്തിയിരിക്കുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 31,500 രൂപയാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നു പറയുന്നത് ഇതിന്റെ ക്യാമറ തന്നെയാണ് .
21 മെഗാപിക്സൽ കിടിലൻ ക്യാമറയാണ് ഇതിനു നൽകിയിരിക്കുന്നത് .ഹീലിയോ X20 ഡെക്ക കോർ പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .ഇനി ഇതിന്റെ ഡിസ്പ്ലേയെ കുറിച്ചു പറഞ്ഞാൽ 5.5 ഇഞ്ച് HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് . 1920 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത്.4 ജിബിയുടെ കിടിലൻ റാം ഇതിനു മികച്ച പിന്തുണ നൽകുന്നു .ഇനി ഇതിന്റെ ക്യാമറയെ കുറിച്ചു മനസിലാക്കാം .21 മെഗാ പിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനു നൽകിയിരിക്കുന്നത് .
മികച്ച ക്യാമെറ ക്ലാരിറ്റിയാണ് ഇതിനുള്ളത് .32 ജിബിയുടെ ഇനിബിൾഡ് മെമ്മറി സ്റ്റോറേജ് ,4 ജിബി റാം എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ് . 3600 mAh ന്റെ തകർപ്പൻ ബാറ്ററി ലൈഫു ഇതിനുണ്ട്.150 ഗ്രാം ഭാരമാണ് സോപ്പോയുടെ ഈ സ്മാർട്ട് ഫോണിനുള്ളത് .സോപ്പോ സ്പീഡ് 8 ന്റെ വില ഇന്ത്യൻ വിപണിയിൽ 31,500 രൂപയാണ് .പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ആയ ആമസോൺ വഴി ഇതു നിങ്ങൾക്ക് സ്വന്തമാക്കാം .